Quantcast

മുഖ്യമന്ത്രിക്കെതിരെ ദമ്മാം ഒഐസിസി പ്രതിഷേധിച്ചു

MediaOne Logo

Web Desk

  • Published:

    25 Dec 2023 3:39 AM GMT

മുഖ്യമന്ത്രിക്കെതിരെ ദമ്മാം ഒഐസിസി പ്രതിഷേധിച്ചു
X

നവകേരള യാത്രയുടെ പേരിൽ നിലപാടുകൾക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്ക് നേരെയുള്ള നടപടികളിൽ ഒഐസിസി ദമ്മാം പ്രാദേശിക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രീതിക്കായി പ്രതിഷേധത്തെ ചോരക്കളമാക്കാൻ മത്സരിച്ച പോലീസ് ഗുണ്ടായിസമാണ് കേരളം കണ്ടതെന്നും, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ ഇത്രമേൽ അപഹാസ്യമാക്കിയ ഒരു സർക്കാർ മുൻപ് ഉണ്ടായിട്ടില്ലെന്നും പ്രതിധേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഇകെ സലിം പറഞ്ഞു.

പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിലുള്ള സ്ത്രീകള്‍ക്കെതിരെയും ആക്രമണം അഴിച്ചു വിടാൻ തുടങ്ങിയിരിക്കുന്നുവെന്നത് മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അനുവാദത്തോടെയാണ് സംഭവിക്കുന്നത് എന്നതിന്റെ തെളിവാണെന്ന് പ്രതിഷേധ സദസ്സ് അഭിപ്രായപ്പെട്ടു.

സമാധാനത്തിന്റെ പാതയിൽ ജനാധിപത്യ രീതിയിൽ മുന്നോട്ടു പോകണം എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഗ്രഹം. കോൺഗ്രസ്സ് പ്രവർത്തകരെ അകാരണമായി ആക്രമിക്കുന്ന സിപിഎം ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം. കലാപത്തിനുള്ള ആഹ്വാനം പിൻവലിച്ച് പാർട്ടി ഗുണ്ടകളെ നിലയ്ക്ക് നിർത്തി നാട്ടിൽ സമാധാനം പുലർത്തുവാനുള്ള മുഖ്യമന്ത്രിയുടെ കടമ നിർവ്വഹിക്കണമെന്ന് പിണറായി വിജയനോട് യോഗം ശക്തമായി ആവശ്യപ്പെട്ടു. കറുത്ത വസ്ത്രം ധരിച്ചു വന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജനവിരുദ്ധ ഗുണ്ടാ സർക്കാരിനെതിരെ അത്യധികം അവേശത്തോടെ മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തിൽ പങ്കാളികളായി.

TAGS :

Next Story