Quantcast

ദമ്മാം പട്ടാമ്പി കൂട്ടായ്മ വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു

ജനസേവനം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ ജില്ലയിലെ സർക്കാർ ആശുപതി, പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവിടങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    8 Oct 2025 9:10 AM IST

ദമ്മാം പട്ടാമ്പി കൂട്ടായ്മ വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു
X

ദമ്മാം: പാലക്കാട്‌ പട്ടാമ്പി നിയോജക മണ്ഡലത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ പട്ടാമ്പി കൂട്ടായ്മ അഞ്ചാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. ഓണനിലാവ് 2025 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബര്‍ പത്തിന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദമ്മാം ലുലു മാളിലാണ് പരിപാടി നടക്കുന്നത്.

ജനസേവനം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ ജില്ലയിലെ സർക്കാർ ആശുപതി, പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവിടങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. പട്ടാമ്പി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ആരോഗ്യ സൗകര്യങ്ങളും ഉപകരണങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

കഴിഞ്ഞകാലങ്ങളിൽ കൂട്ടായ്മ അംഗങ്ങൾക്ക് ഇടയിൽ പരിമിതപ്പെടുത്തിയിരുന്ന ആഘോഷ പരിപാടികള്‍, മാറിയ സൗദിയുടെ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി കൂട്ടായ്മയെ ദമ്മാം പൊതു സമൂഹത്തിന് മുന്നിൽ പരിചയപെടുത്തുകയെന്നതും വാര്‍ഷികാഘോഷത്തിന്‍റെ ലക്ഷ്യമാണ്.കൂട്ടായ്മ വനിതാവേദി ഒരുക്കുന്ന പായസ മത്സരത്തോടെ വൈകിട്ട് നാല് മണിക്ക് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന ഗാനസന്ധ്യയില്‍ ഗായകന്‍ താജുദ്ദീൻ വടകര, നിഷാദും കുടുംബവും പങ്കെടുക്കും. പ്രവിശ്യയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും. സംഘാടകരായ മൊയ്‌ദീൻ പട്ടാമ്പി, സക്കീർ പറമ്പിൽ, അൻവർ പതിയിൽ, റസാഖ് കെ പി, ഷാഹിദ് വിളയൂർ, മാസിൽ പട്ടാമ്പി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story