ദമ്മാം 'സവ' അക്കാദമിക് അവാർഡുകൾ വിതരണം ചെയ്തു

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ പ്രവാസികളുടെ മക്കളിൽ കഴിഞ്ഞ വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ജയിച്ച വിദ്യാർത്ഥികൾക്ക് 'സവ' അക്കാദമിക് അച്ചീവ്മെന്റ് അവാർഡുകൾ വിതരണം ചെയ്തു. ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ സ്‌നേഹ സംഗമം കൂടിയായി മാറിയ പരിപാടി ദമ്മാം ഇന്ത്യൻ സ്‌കുൾ ഭരണസമിതിയംഗം ഡോക്ടർ രേഷ്മ വി.ജെ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയവരെ മാത്രമാക്കാതെ മുഴുവൻ കുട്ടികളേയും ചേർത്തു പിടിക്കാൻ സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ കാണിച്ച മാതൃക ശ്ലാഘനീയമാണ്. ചെറിയ പ്രോത്സാഹനങ്ങൾ പോലും പഠനമികവിലേക്കുള്ള ജൗർജ്ജമായി ഭവിക്കുമെന്നും ഡോക്ടർ രേഷ്മ പറഞ്ഞു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു.
ഡോക്ടർ ലുലു റഹ്‌മത് കുട്ടികളുമായി സംവദിച്ചു. പഠനകാലത്ത് നമ്മൾ ചെലവഴിക്കുന്ന സമയവും, അധ്വാനവുമാണ് മികച്ച ഭാവിയിലേക്കുള്ള ഇന്ധനമെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി. അതേ സമയം നമ്മളുടെ ഭാവിയെ രൂപപ്പെടുത്തിയെടുക്കാൻ ഉരുകിത്തീരുന്ന മാതാപിതാക്കളെ മറക്കാതിരിക്കുന്നതാണ് യഥാർത്ഥ പഠനമെന്നും അവർ പറഞ്ഞു. ഉപരി പഠനാർത്ഥം നാട്ടിലേക്ക് പോയ കുട്ടികളുടെ ഉപഹാരങ്ങൾ രക്ഷിതാക്കൾ ഏറ്റുവാങ്ങി.
കെ.എം. ബഷീർ (മുഖ്യ രക്ഷധികാരി) യഹിയ കോയ (രക്ഷാധികാരി) രശ്മി ശിവ പ്രകാശ് ( വനിതാവേദി രക്ഷാധികാരി) നസ്സി നൗഷാദ് (വനിതാ വേദി പ്രസിഡന്റ്) സാജിത നൗഷാദ് (വനിതാ വേദി സെക്രട്ടറി) ഡോ: സിന്ധു ബിനു, ഡോ: ജിജി രാഹുൽ, മാലിക് മഖ്ബുൽ, സോഫിയ ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു. ബൈജു കുട്ടനാട് (ജനറൽ സെക്രട്ടറി) സ്വാഗതവും, റിജു ഉസ്മായിൽ (ട്രഷറർ) നന്ദിയും പറഞ്ഞു. നിധി രതീഷ് അവതാരക ആയിരുന്നു. കല്ല്യാണി ബിനു പ്രാർത്ഥനാ ഗാനം ചൊല്ലി. നൗഷാദ് കൈചൂണ്ടി,സജീർ കരുവാറ്റ, നൗഷാദ് ആറാട്ടുപുഴ, നവാസ് പുന്നപ്ര, അമൃത ശ്രീലാൽ, അഞ്ജു നിറാസ്,സൗമി നവാസ്,സുമയ്യ സിദ്ധീഖ്, ശിവപ്രകാശ്, ശ്രീലാൽ,ഷീബ റിജു, രാജീവ് ചെട്ടികുളങ്ങര, അശോകൻ ആല, സിദ്ദീഖ് കായംകുളം, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
Adjust Story Font
16

