Quantcast

ദമ്മാം 'സീഫ്' അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്തു

MediaOne Logo

Web Desk

  • Published:

    26 Jun 2025 1:02 AM IST

ദമ്മാം സീഫ് അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്തു
X

ദമ്മാം: ദമ്മാമിലെ എറണാകുളം ജില്ലാ പ്രവാസി കൂട്ടായ്മയായ, സൗദി എറണാകുളം എക്‌സ്പാട്രിയേറ്റ്‌സ് ഫെഡറേഷൻ (സീഫ്), 2024-2025 അധ്യയന വർഷം എസ്എസ്എൽസി, പ്ലസ്-ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തു. അസ്റ്റെക യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടിയ ഡോ.റൂബി അജ്മലിനെയും ചടങ്ങിൽ ആദരിച്ചു. ദമ്മാം അൽമുന ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോത്ത് മുഖ്യാതിഥിയായി. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹത്തിന്റെ വളർച്ചയ്ക്ക് നിദാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. ദമ്മാം അൽമുന ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ അബ്ദുൾ കാദർ, സുനിൽ മുഹമ്മദ്, അഷ്റഫ് ആലുവ എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് അജ്മൽ, ജിബി തമ്പി, മണിക്കുട്ടൻ, കരീം കാച്ചാകുഴി, ജഗദീഷ്, നിഷാദ് കുഞ്ചു, ഷറഫുദ്ധീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സീഫ് സെക്രട്ടറി സക്കീർ അടിമ സ്വാഗതവും അഡ്വ.നിജാസ് നന്ദിയുംപറഞ്ഞു.

TAGS :

Next Story