ദമ്മാം ടാസ്‌ക് തേക്കേപ്പുറം ബാഡ്മിന്റൺ ടൂർണമെൻറ് സമാപിച്ചു
ടീം തോപ്പിൽ റണ്ണേഴ്‌സ്

ദമ്മാം: ടാസ്‌ക് തേക്കേപ്പുറം ദമ്മാം സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. ദമ്മാം ബാഡ്മിന്റൺ പ്രോ ക്ലബ്ബിൽ നടന്ന ടൂർണമെന്റിൽ ടീം ഐലന്റ് ജേതാക്കളായി. നേരത്തെ നടന്ന ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ 68 പോയിന്റോടെ മുന്നിട്ട് നിന്നെങ്കിലും ടീം തോപ്പിൽ ഫൈനലിൽ ഐലന്റിനോട് പരാജയപ്പെട്ട് റണ്ണേഴ്‌സായി.
ഐലന്റിന് വേണ്ടി അലി, ഇഹ്സാൻ, ഇഹ്തിഷാം എന്നിവരും തോപ്പിലിനു വേണ്ടി ഫഹദ്, നാസിഫ്, സാബിഖ്, ജംഷി എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ടാസ്‌ക് പ്രസിഡന്റ് ഉമ്മു ഒജി, വർക്കിങ് പ്രസിഡന്റ് ആബിദ്, സെക്രട്ടറി നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്ക് ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
Next Story
Adjust Story Font
16

