ദമ്മാം വിസ്ഡം യൂത്ത് 'യുവപഥം' സംഘടിപ്പിച്ചു.

ദമ്മാം: ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ യുവജന വിഭാഗമായ വിസ്ഡം യൂത്ത് സംഘടിപ്പിച്ച പ്രതിമാസ ഇസ്ലാമിക വൈജ്ഞാനിക പഠന ക്യാമ്പായ 'യുവപഥം' ദമാമിൽ നടന്നു. ദമ്മാം സെൻട്രൽ ഹോസ്പിറ്റലിലെ ഡോ. അബ്ദുൽ കബീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അറിവ് നേടുന്നതിന്റെ പ്രാധാന്യം, നമസ്‌കാരം: റബ്ബിന്റെ സമ്മാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇഹ്സാൻ അൽ ഹികമിയും ഉസാമ ബിൻ ഫൈസൽ മദീനിയും ക്ലാസുകൾ നയിച്ചു. വിസ്ഡം യൂത്ത് വിങ് ഭാരവാഹികളായ അബ്ദുറഹ്‌മാൻ, അബ്ദുൽ സമദ്, ജാഫർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
Next Story
Adjust Story Font
16

