Quantcast

മദീനയിലെ ഖുബാ മസ്‌ജിദ് വികസനം; നഷ്‌ടപരിഹാരം വിതരണം ചെയ്‌തുതുടങ്ങി

പ്രവാചകൻ്റെ കാലം മുതൽ പല ഘട്ടങ്ങളിലായി നടത്തിയ വികസന പ്രവർത്തനങ്ങളിലൂടെയാണ് ഖുബാ പള്ളി ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത്

MediaOne Logo

Web Desk

  • Published:

    26 Dec 2022 6:00 PM GMT

മദീനയിലെ ഖുബാ മസ്‌ജിദ് വികസനം; നഷ്‌ടപരിഹാരം വിതരണം ചെയ്‌തുതുടങ്ങി
X

ജിദ്ദ: മദീനയിലെ ഖുബാ മസ്ജിദ് വിപുലീകരിക്കുന്നതിനുള്ള കിംഗ് സൽമാൻ പദ്ധതിക്ക് ഭൂമിയും കെട്ടിടങ്ങളും വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്ത് തുടങ്ങിയതായി മദീന മേഖലാ വികസന അതോറിറ്റി അറിയിച്ചു. നിർദ്ദിഷ്ട ഭൂമിയിൽ കഴിയുന്നവരോട് ഒഴിഞ്ഞ് പോകാനും, ഉടമസ്ഥവകാശം തെളിയിക്കുന്നതിനുള്ള രേഖകളും വെള്ളം, വൈദ്യുതി വിഭാഗത്തിൽ നിന്നുളള അന്തിമ ക്ലിയറൻസ് രേഖകളും സമർപ്പിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച മുതൽ വിവിധ സേവനങ്ങൾ നിർത്തലാക്കുമന്നും അതോറിറ്റി അറിയിച്ചു. പ്രവാചകൻ്റെ കാലം മുതൽ പല ഘട്ടങ്ങളിലായി നടത്തിയ വികസന പ്രവർത്തനങ്ങളിലൂടെയാണ് ഖുബാ പള്ളി ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത്. 5,035 ചതുരശ്ര മീറ്ററാണ് നിലവിൽ പള്ളിയുടെ വിസ്തീർണ്ണം. എന്നാൽ നിലവിലെ ശേഷിയുടെ പത്തിരട്ടി വർധിപ്പിച്ച് 50,000 സ്ക്വയർ മീറ്ററാക്കി ഉയർത്തുന്ന പദ്ധതിയാണ് സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്.

പദ്ധതി പൂർത്തിയാകുമ്പോൾ ഒരേ സമയം 66,000 വിശ്വാസികളെ ഉൾകൊള്ളാനുള്ള ശേഷി പള്ളിക്കുണ്ടാകും. ഖുബാ പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയാണിത്. പള്ളിയുടെ ചരിത്രപരവും മതപരവുമായ പ്രധാന്യം ഉയര്‍ത്തിക്കാട്ടുകയെന്നതും വിപൂലീകരണത്തിലൂടെ ലക്ഷ്യം വെക്കുന്നു. കൂടാതെ പരിസരങ്ങളിലെ ചരിത്ര പ്രാധാന്യമുള്ള കിണറുകളും തോട്ടങ്ങളുമുള്‍പടെ അമ്പത്തേഴോളം സ്ഥലങ്ങളൂടെ നവീകരണവും പുതിയ വികന പദ്ധതിയിലുൾപ്പെടും.

TAGS :

Next Story