Quantcast

തൊഴിൽ കരാറില്ലാതെ ജോലിയെടുപ്പിക്കരുത്; കടുത്ത നടപടിയുമായി സൗദി

നിയമ ലംഘനങ്ങൾ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരുന്നതാണ്

MediaOne Logo

Web Desk

  • Updated:

    2022-11-10 18:47:37.0

Published:

10 Nov 2022 6:36 PM GMT

തൊഴിൽ കരാറില്ലാതെ ജോലിയെടുപ്പിക്കരുത്; കടുത്ത നടപടിയുമായി സൗദി
X

ജിദ്ദ: സൗദിയിൽ തൊഴിൽ കരാർ ഇല്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കരുതെന്ന് തൊഴിൽ മന്ത്രാലയം. ഇത്തരം നിയമ ലംഘനങ്ങൾ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരുന്നതാണ്. കടുത്ത ശിക്ഷാ നടപടികൾ ഇത്തരം നിയമലംഘകർക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ പരിഷ്കരിച്ച തൊഴിൽ നിയമപ്രകാരം തൊഴിലാളികളുമായി ഉടമക്ക് വ്യവസ്ഥാപിതമായ തൊഴിൽ കരാർ ഉണ്ടായിരിക്കൽ നിർബന്ധമാണ്. തൊഴില്‍ കരാര്‍ ഇല്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിപ്പിക്കല്‍, ജീവനക്കാരിൽ നിന്ന് നിര്‍ബന്ധിത ഫീസോ ചെലവുകളോ ഈടാക്കല്‍, നിയമപരമായ അവധി നല്‍കാതിരിക്കല്‍, വിസ കച്ചവടം നടത്തുന്നതും മനുഷ്യകടത്തിൻ്റെ പരിധിയിൽ വരും. തൊഴിലാളികളിൽ മെഡിക്കല്‍ പരീക്ഷണം നടത്തല്‍, തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കല്‍, ബലപ്രയോഗം, ഭീഷണിപ്പെടുത്തല്‍, തൊഴിലാളിയെ ഭിക്ഷാടനത്തിന് നിര്‍ബന്ധിക്കല്‍, 15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കല്‍ തുടങ്ങിയവും ഇതേ നിയമലംഘനത്തിൽപ്പെടും. ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരിൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

TAGS :

Next Story