Quantcast

രോഗലക്ഷണമുണ്ടെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ കഴിക്കരുത്; സൗദിയിൽ നിർദേശം

'രോഗ ലക്ഷണങ്ങൾ സമാനമാണെന്ന് കരുതി ഒരാൾക്ക് നിർദേശിക്കുന്ന മരുന്ന് മറ്റൊരാൾക്ക് യോജിക്കുന്നതോ ശരിയായ അളവിലുള്ളതോ ആവണമെന്നില്ല'

MediaOne Logo

Web Desk

  • Updated:

    2023-07-16 18:37:21.0

Published:

16 July 2023 5:49 PM GMT

Do not take medicines without doctors prescription even if you have symptoms; Saudi
X

റിയാദ്: ഡോക്ടർമാർ ഒരാൾക്ക് നിർദ്ദേശിക്കുന്ന മരുന്ന് മറ്റൊരാൾ കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്. സമാന രോഗലക്ഷണങ്ങളുള്ളവരാണെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ കഴിക്കരുത്. ഇത്തരം പ്രവൃത്തികൾ നിയമ നടപടി സ്വീകരിക്കാൻ കാരണമാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

രോഗ ലക്ഷണങ്ങൾ സമാനമാണെന്ന് കരുതി ഒരാൾക്ക് നിർദേശിക്കുന്ന മരുന്ന് മറ്റൊരാൾക്ക് യോജിക്കുന്നതോ ശരിയായ അളവിലുള്ളതോ ആവണമെന്നില്ല. അതിനാൽ തന്നെ ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മരുന്ന് കഴിക്കരുതെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ഒരു രോഗിക്ക് ഡോക്ടർ മരുന്ന് നിർദ്ദേശിച്ചാൽ അത് കൃത്യമായി കഴിക്കണം. രോഗികൾക്ക് കുറിപ്പടി പ്രകാരം നിയന്ത്രിത മരുന്നുകൾ നൽകിയിട്ടുണ്ടെങ്കിൽ, പാർശ്വഫലങ്ങൾ ഒഴിവാക്കാൻ അവ ശരിയായി ഉപയോഗിക്കണ്ടതാണ്. ഒരു ഡോക്ടറെ സമീപിക്കാതെ മരുന്ന് കഴിക്കുന്നതും ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ അളവിൽ മാറ്റം വരുത്തുന്നതും അപകടകരമാണ്. രോഗികൾ അവർക്ക് നിർദ്ദേശിച്ച മരുന്നുകൾ ഉപയോഗിച്ചില്ലെങ്കിൽ, അവ ലഭിച്ച സ്ഥലത്തേക്ക് തന്നെ തിരിച്ച് നൽകേണ്ടതാണ്. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നിന്റെ ഉപയോഗത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഡോക്ടർമാരുമായി ബന്ധപ്പെടണമെന്നും അതോറിറ്റി രോഗികളോട് നിർദ്ദേശിച്ചു. ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ ഉപയോഗിക്കുന്നതും, മറ്റൊരാൾക്ക് നിർദ്ദേശിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നതും അപകടകരമാണ്. ഇത്തരം പ്രവൃത്തികൾ നിയമപരമായ നടപടി സ്വീകരിക്കാൻ കാരണമാകുമെന്നും സൗദി ഫുഡ് ആന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.



Do not take medicines without doctor's prescription even if you have symptoms; Saudi

TAGS :

Next Story