സൗദിയിൽ ലഹരിമരുന്ന് വിതരണം നടത്തിയ സംഘത്തെ പിടികൂടി
26 കിലോ ഹഷീഷും ലഹരി ഗുളികകളും പിടിച്ചെടുത്തു

റിയാദ്: സൗദിയിലെ അൽ ഖസീം പ്രവിശ്യയിൽ ലഹരിമരുന്ന് വിതരണം നടത്തിയ സംഘത്തെ പിടികൂടി. മൂന്ന് സൗദി യുവാക്കളടങ്ങിയ സംഘത്തെയാണ് രഹസ്യ നിരീക്ഷണത്തിലൂടെ പിടികൂടിയത്. റെയ്ഡിനിടെ 26 കിലോഗ്രാം ഹഷീഷും ലഹരി ഗുളികകളും പിടിച്ചെടുത്തു.
അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിലാണ് ലഹരി വേട്ട. ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സംഘത്തെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്താണ് അറസ്റ്റ്. അറസ്റ്റിന്റെ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ വ്യക്തമാക്കി.
Next Story
Adjust Story Font
16

