Quantcast

ഇന്ന് സൗദിയുടെ വിവിധയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

കാറ്റ് അതിവേഗത്തിൽ വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്

MediaOne Logo

Web Desk

  • Published:

    19 March 2026 10:28 AM IST

ഇന്ന് സൗദിയുടെ വിവിധയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത
X

റിയാദ്: ഇന്ന് സൗദി അറേബ്യയുടെ വിവിധയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ജൗഫ്, തബൂക്ക്, ഹാഇൽ, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശം, അൽ ഖസീം, റിയാദ്, മക്ക, മദീന എന്നിവയാണ് സാധ്യതാ പ്രവിശ്യകൾ. കാറ്റ് അതിവേഗത്തിൽ വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ ഇവിടെ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story