Quantcast

'ബിസിനസ് പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യണം'; സൗദിയിലെ ഇ-സ്റ്റോറുകൾക്ക് മന്ത്രാലയത്തിന്റെ നിർദ്ദേശം

ഇ-സ്റ്റോറുകളുടെ ഡോക്യുമെന്റേഷൻ നടപടികൾ ഏകീകരിക്കുന്നതിന്റെ ഭാഗമാണ് നടപടി

MediaOne Logo

Web Desk

  • Published:

    30 March 2023 6:54 PM GMT

E STORE
X

E STORE

സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന ഇ-സ്റ്റോറുകൾക്ക് വാണിജ്യ മന്ത്രാലയത്തിന്റെ ബിസിനസ് പ്ലാറ്റഫോം വഴി രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം. നിലവിൽ മഅറൂഫ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തവയും പുതുതായി ബിസിനസ് പ്ലാറ്റ്ഫോമിൽ നടപടികൾ പൂർത്തിയാക്കണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇ-സ്റ്റോറുകളുടെ ഡോക്യുമെന്റേഷൻ നടപടികൾ ഏകീകരിക്കുന്നതിന്റെ ഭാഗമാണ് നടപടി. വാണിജ്യ മന്ത്രാലയത്തിന്റെ ഏകജാലക സംവിധാനമായ ബിസിനസ് പ്ലാറ്റ് ഫോം വഴി ഡോക്യുമെന്റേഷൻ നടപടികൾ പൂർത്തിയാക്കാൻ മന്ത്രാലയം സ്റ്റോറുകളോടാവശ്യപ്പെട്ടു. ഇ-കൊമേഴ്സ് കൗൺസിൽ സൗദി ബിസിനസ് സെന്റർറുമായി ചേർന്ന് ഇതിന് പ്രത്യേകം സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രോണിക് സ്റ്റോറുകളുമായി ബന്ധപ്പെട്ട പരാതികൾ കുറക്കുന്നതിനും. ഉപഭോക്താക്കൾക്കിടയിൽ വശ്വാസ്യത വർധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും പുതിയ സംവിധാനം സഹായിക്കും. ഇതിനായി പ്രത്യേക വാണിജ്യ ബാങ്ക് അകൗണ്ടുകളും ഇ-സ്റ്റോറുകൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ നടപടികൾ ഓൺലൈൻ വഴി പൂർത്തിയാക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.


E-stores operating in Saudi Arabia have been instructed to register through the Ministry of Commerce's business platform

TAGS :

Next Story