ഹജജ്: ബലി നൽകാനായി ഓൺലൈൻ സൗകര്യമൊരുക്കി സൗദി
ഇഹ്സാൻ പ്ലാറ്റ്ഫോം വഴിയാണ് സംവിധാനം

റിയാദ്: ഹജ്ജുമായി ബന്ധപ്പെട്ട് ബലി നൽകാനായി ഓൺലൈൻ സൗകര്യമൊരുക്കി സൗദി. ഇഹ്സാൻ പ്ലാറ്റ്ഫോം വഴിയാണ് സംവിധാനം. ഇതിനായുള്ള ഓർഡറുകൾ നിലവിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ഹജ്ജുമായി ബന്ധപ്പെട്ട പ്രധാന കർമമാണ് ബലി. ഇളം പ്രായത്തിലുള്ള ഒട്ടകം, ആട്, മാട്, തുടങ്ങിയവയെയാണ് പ്രധാനമായും ബലി നൽകുക. ഇതിനായുള്ള ഓൺലൈൻ സംവിധാനമാണ് ഇഹ്സാൻ പ്ലാറ്റ്ഫോം വഴി പ്രവർത്തിച്ചു തുടങ്ങിയത്. ബലിക്കായുള്ള ഓർഡറുകൾ നിലവിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. റോയൽ കമ്മീഷന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
ഓർഡർ ചെയ്യുന്നതനുസരിച്ച് സമയ പരിധിക്കുള്ളിൽ സംവിധാനത്തിലൂടെ ബലി നൽകാൻ കഴിയും. പ്ലാറ്റ് ഫോം ലോഗിൻ ചെയ്ത് അദാഹി പ്രോഗ്രാം സെലക്ട് ചെയ്താൽ ഓർഡർ നൽകാൻ കഴിയും. നൽകിയ ഓർഡറുകളുടെ റിയൽ ടൈം ട്രാക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവിധ ഇസ്‌ലാമിക പ്രവർത്തനങ്ങളാക്കായി സംഭാവന നൽകാനുള്ള അംഗീകൃത പ്ലാറ്റ്‌ഫോമാണ് ഇഹ്സാൻ. ഹജ്ജ് ബലിക്ക് പുറമെ പരിഹാര ബലി, അഖീഖ അഥവാ കുഞ്ഞിനായുള്ള ബലി, ധാന ബലി തുടങ്ങിയവക്കുള്ള സൗകര്യവും പ്ലാറ്റ്‌ഫോമിൽ ലഭ്യമാമാണ്.
Adjust Story Font
16

