ബലി പെരുന്നാൾ; സമയ ക്രമത്തിൽ മാറ്റം വരുത്തി റിയാദ് മെട്രോ
ജൂൺ അഞ്ചു മുതൽ ജൂൺ പതിനാല് വരെയായിരിക്കും മാറ്റം

റിയാദ്: ബലി പെരുന്നാൾ പ്രമാണിച്ച് സമയ ക്രമത്തിൽ മാറ്റം വരുത്തി റിയാദ് മെട്രോ. മെട്രോ സേവനം ആരംഭിക്കുന്ന സമയത്തിലാണ് മാറ്റം. ബസ് സർവീസുകളുടെ സമയ ക്രമത്തിലും മാറ്റമുണ്ടാകും. വിവിധ മെട്രോ ലൈനുകളിലെ സമയം വ്യത്യസ്ത രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജൂൺ 5 മുതൽ ജൂൺ 14 വരെ രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയായിരിക്കും ഓറഞ്ചു ലൈൻ സേവനം നൽകുക. ജൂൺ 15 മുതൽ പതിവ് സമയമായ രാവിലെ 6 മണി മുതൽ മെട്രോ ഓടിത്തുടങ്ങും. മറ്റ് മെട്രോ ലൈനുകളിൽ രാവിലെ 8 മണിക്കായിരിക്കും ജൂൺ 5ന് സർവീസ് ആരംഭിക്കുക. ജൂൺ 6,8 തീയതികളിൽ രാവിലെ 10 മണി മുതലായിരിക്കും സേവനം. ജൂൺ 9 ,11 എന്നീ തീയതികളിൽ രാവിലെ 8 മണിക്ക് സേവനം ആരംഭിക്കും. ജൂൺ 12 മുതൽ പതിവ് സമയമായ രാവിലെ 6 മണി മുതലായിരിക്കും മെട്രോ ഓടിത്തുടങ്ങുക. എല്ലാ ലൈനുകളിലും രാത്രി 12 മണിയോടെയായിരിക്കും സേവനം അവസാനിപ്പിക്കുക. റിയാദ് ബസ് സർവീസുകൾ ജൂൺ 5 മുതൽ ജൂൺ 12 വരെ രാവിലെ 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെ സേവനം നൽകും. സമാന്തരമായി ബസ് ഓൺ ഡിമാൻഡ് സേവനങ്ങളും ലഭ്യമാകും.
Adjust Story Font
16

