Quantcast

കണഞ്ചിപ്പിക്കുന്ന എയര്‍ ഷോ; സൗദി ദേശീയ ദിനാഘോഷങ്ങള്‍ക്ക് സമാപനം

ബോംബര്‍ ജെറ്റുകളും യാത്രാ വിമാനങ്ങളും, ഹെലികോപ്ടറുകളും പങ്കെടുത്ത എയര്‍ഷോ ആകാശത്ത് വിസ്മയം തീര്‍ത്തു.

MediaOne Logo

Web Desk

  • Published:

    25 Sept 2021 10:41 PM IST

കണഞ്ചിപ്പിക്കുന്ന എയര്‍ ഷോ; സൗദി ദേശീയ ദിനാഘോഷങ്ങള്‍ക്ക് സമാപനം
X

സൗദി ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക സമാപനം. മൂന്ന് ദിവസമായി തുടരുന്ന പൊതു പരിപാടികള്‍ക്കാണ് ഇന്ന് സമാപനം കുറിച്ചത്. സമാപനത്തോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ എയര്‍ഷോ അരങ്ങേറി. സ്വദേശികളും പ്രവാസികളുമടങ്ങുന്ന ആയിരങ്ങള്‍ എയര്‍ ഷോ കാണാന്‍ കോര്‍ണീഷുകളിലെത്തി.

സൗദിയുടെ തൊണ്ണൂറ്റി ഒന്നാം ദേശീയ ദിനാഘോഷങ്ങള്‍ക്കാണ് ഇന്ന് സമാപനമായത്. ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരുന്നത്. സമാപനദിനമായ ഇന്ന് അല്‍ഖോബാര്‍, ജുബൈല്‍ കോര്‍ണീഷുകളില്‍ എയര്‍ ഷോ അരങ്ങേറി. ബോംബര്‍ ജെറ്റുകളും യാത്രാ വിമാനങ്ങളും, ഹെലികോപ്ടറുകളും പങ്കെടുത്ത എയര്‍ഷോ ആകാശത്ത് വിസ്മയം തീര്‍ത്തു.

എയര്‍ ഷോ വീക്ഷിക്കുന്നതിന് സ്വദേശികളും പ്രവാസികളുമായ ആയിരങ്ങള്‍ കോര്‍ണീഷുകളിലേക്ക് എത്തി. വൈകിട്ട് 4.45ന്‌ ആരംഭിച്ച ഷോ 5.30വരെ നീണ്ടു നിന്നു. പൊതുപരിപാടികള്‍ക്ക് ഔദ്യോഗിക സമാപനമായെങ്കിലും ഇന്‍ഡോര്‍ പരിപാടികള്‍ അടുത്ത ആഴ്ചകളില്‍ കൂടി തുടരും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് മുഴുവന്‍ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നത്.

TAGS :

Next Story