Quantcast

ഫലസ്തീൻ മാരത്തോണിന്‍റെ ഭാഗമായി പ്രവാസി റണ്ണേഴ്സ് കൂട്ടായ്മയായ ഈവെനിങ് റണ്ണേഴ്സ്

ഫലസ്തീൻ ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പ്രതിഷേധമായി മാരത്തോൺ മാറി

MediaOne Logo

Web Desk

  • Published:

    18 April 2026 2:26 PM IST

Evening Runners, an expatriate runners group, as part of the Palestine Marathon
X

ദമ്മാം: ഫലസ്തീൻ ജനത നേരിടുന്ന അതിജീവന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫലസ്തീനിൽ സംഘടിപ്പിച്ച മാരത്തോൺ മത്സരത്തിൻ്റെ ഭാഗമായി പ്രവായി മലയാളികൾ. സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസി റണ്ണേഴ്സ് കൂട്ടായായ ഈവെനിങ് റണ്ണേഴ്സ്, കൂട്ടായ്മ പ്രവര്‍ത്തകരാണ് മാരത്തോണിൻ്റെ ഭാഗമായത്.

അധിനിവേശത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ലോകമെമ്പാടും ഉയരുന്ന ശബ്ദങ്ങളുടെ ഭാഗമായാണ് ഈ കായിക സംഗമത്തെ പ്രവാസികൾ ഏറ്റെടുത്തത്. കായിക വിനോദത്തിനപ്പുറം, ഫലസ്തീൻ ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ഒരു പ്രതീകാത്മക പ്രതിഷേധമായി മാരത്തോൺ മാറി. ഫലസ്തീനിലെ മക്കൾ ഒറ്റക്കല്ല എന്ന സന്ദേശം ലോകത്തിന് മുന്നിലെത്തിക്കുക എന്നതായിരുന്നു ഈ സംഗമത്തിന്റെ പ്രധാന ലക്ഷ്യം.

പ്രതികൂല സാഹചര്യങ്ങളിലും തളരാതെ പോരാടുന്ന ഒരു ജനതയോടുള്ള ആദരസൂചകമായാണ് ഇത്തരം പരിപാടികളുടെ ഭാഗമാകുന്നത് എന്ന് പങ്കെടുത്ത ഈവനിങ് റണ്ണേഴ്സ് കൂട്ടായ്മ പ്രതിനിധികൾ ആയ ഷംസുദ്ധീൻ പൂക്കോട്ടുംപാടം, സലീം പെരിന്തൽമണ്ണ, സജീബ് നിലമ്പൂർ എന്നിവര്‍ പറഞ്ഞു.

TAGS :

Next Story