Quantcast

ഓണാഘോഷത്തിനൊരുങ്ങി സൗദിയിലെ പ്രവാസികളും

ഉത്രാടം ദിനമായ ഇന്ന് ഷോപ്പിംഗ് മാളുകളിലും മാര്‍ക്കറ്റുകളിലും വലിയ തിരക്കാണനുഭവപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    7 Sept 2022 11:59 PM IST

ഓണാഘോഷത്തിനൊരുങ്ങി സൗദിയിലെ പ്രവാസികളും
X

ഓണാഘോഷത്തിനൊരുങ്ങി സൗദിയിലെ പ്രവാസികളും. ഉത്രാടം ദിനമായ ഇന്ന് ഷോപ്പിംഗ് മാളുകളിലും മാര്‍ക്കറ്റുകളിലും വലിയ തിരക്കാണനുഭവപ്പെട്ടത്. ജോലി തിരക്കിനടയിലും ഓണാഘോഷം കെങ്കേമമാക്കാനുള്ള ഉത്രാടപാച്ചിലിലായിരുന്നു പ്രവാസികള്‍. വിലക്കിഴിവും ഓണവിഭവങ്ങളും ഒരുക്കി വിപണിയും സജീവമായിരുന്നു.

ഇത്തവണ വാരാന്ത്യ അവധിക്ക് തൊട്ടുമുന്പ് തിരുവോണമെത്തിയതിലുള്ള സന്തോഷത്തിലാണ് സൌദിയിലെ പ്രവാസികള്. ഉത്രാടദിനത്തില് തന്നെ ആഘോഷത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയാക്കിയാണ് കുടുംബങ്ങളും കുട്ടികളും ഒരുങ്ങിയത്. തിരുവോണത്തിന് വിഭവങ്ങളൊരുക്കാനുള്ള ഉത്രാടപാച്ചിലാണ് ഷോപ്പിംഗ് മാളുകളിലും മാര്ക്കറ്റുകളിലും ഇന്നനുഭവപ്പെട്ടത്.

ഇത്തവണ സൌദിയിലെ ഓണം വിപണിയും സജീവമാണ്. നാട്ടില് നിന്നുള്ള പഴം പച്ചക്കറികളും വിഭവകൂട്ടുകളും നേരിട്ടെത്തിച്ചാണ് വിപണി സജീവമാക്കിയത്. ജോലിക്കിടയിലാണ് പലരും ഉത്രാടപാച്ചിലിന് സമയം കണ്ടെത്തിയത്.വാരാന്ത്യദിനങ്ങളിലെ ആഘോഷങ്ങള്ക്ക് നാളെ മുതല് തുടക്കമാകും.


TAGS :

Next Story