Quantcast

ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള ഇറക്കുമതി വര്‍ധിച്ചു

നയതന്ത്ര ബന്ധവും വ്യാപാര ബന്ധവും പുനസ്ഥാപിച്ച ഖത്തറുമായി സൗദി അറേബ്യയുടെ വ്യാപാരം മെച്ചപ്പെടുകയാണ്

MediaOne Logo

Web Desk

  • Published:

    29 Sep 2021 4:09 PM GMT

ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള ഇറക്കുമതി വര്‍ധിച്ചു
X

ഖത്തറുമായി അടുത്തതോടെ സൗദിയിലേക്കുള്ള വിവിധ ഇറക്കുമതി വര്‍ധിച്ചതായി സൗദി സ്റ്റാറ്റിറ്റ്ക്‌സ് അതോറിറ്റുയുടെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യുഎഇയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നുമുള്ള ഇറക്കുമതി ഇടിയുകയും ചെയ്തു. ഈ സ്ഥാനത്ത് ഒമാനില്‍ നിന്നുള്ള ഇറക്കുമതി കൂടുകയും ചെയ്തു.

ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സൗദിയുടെ ഏറ്റവും കൂടുതല്‍ ഇറക്കുമതി നടക്കുന്നത് യുഎഇയില്‍ നിന്നാണ്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയുടെ അറുപത് ശതമാനത്തിലേറെയും ഇവിടെ നിന്നു തന്നെ. മുന്നൂറ് കോടി റിയാലിന്റെ ഉത്പന്നങ്ങളാണ് സൗദി ജൂലൈ മാസത്തില്‍ യുഎഇയില്‍ നിന്നും ഇറക്കുമതി ചെയ്തത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കുറവാണിത്. യുഎഇ കഴിഞ്ഞാല്‍ സൗദിയുടെ പ്രധാന ഇറക്കുമതി ബഹ്‌റൈനില്‍ നിന്നാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 കുറവുണ്ട് ഇവിടെ നിന്നുള്ള ഇറക്കുമതിയില്‍. അതേ സമയം, നയതന്ത്ര ബന്ധവും വ്യാപാര ബന്ധവും പുനസ്ഥാപിച്ച ഖത്തറുമായി സൗദി അറേബ്യയുടെ വ്യാപാരം മെച്ചപ്പെടുകയാണ്. 8 കോടി റിയാലിന്റെ ഇറക്കുമതി ജൂലൈ മാസത്തില്‍ ഇവിടെ നിന്നുണ്ടായി. രണ്ടു രാജ്യങ്ങളിലേയും വാണിജ്യ കൗണ്‍സിലുകള്‍ ഈയടുത്താണ് കരാറുകള്‍ ഒപ്പു വെച്ചത്. ഇതിനാല്‍ തന്നെ അടുത്ത മാസങ്ങളിലേ ഇത് പ്രതിഫലിക്കൂ. യുഎഇയുടേയും ബഹ്‌റൈന്റേയും ഇറക്കുമതി സൗദിയിലേക്ക് കുറഞ്ഞപ്പോള്‍, ആ സ്ഥാനത്ത് ഒമാനും കുവൈത്തും കയറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നും സൗദിയുടെ ഇറക്കുമതി 50 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

TAGS :

Next Story