Quantcast

ഹാജിമാരിലെ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി വിപുലമായ സേവനങ്ങൾ

ആം​ഗ്യഭാഷാ പരിഭാഷകരും പ്രത്യേക ഹെഡ്സെറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    18 April 2026 8:40 PM IST

Extensive services for the elderly and disabled among Hajis
X

ജിദ്ദ: മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും എത്തുന്ന മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും ആരാധനകൾ എളുപ്പത്തിൽ നിർവഹിക്കുന്നതിനായി അത്യാധുനിക സേവന സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. തീർഥാടകരുടെ സൗകര്യം വർധിപ്പിക്കുന്നതിനായുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഖുതുബകളും മതപ്രഭാഷണങ്ങളും മനസ്സിലാക്കാൻ ആംഗ്യഭാഷാ പരിഭാഷകരെ ഏർപ്പെടുത്തി. ശ്രവണ വൈകല്യമുള്ളവർക്കായി പ്രത്യേക ഹെഡ്‌സെറ്റുകളും ലഭ്യമാണ്.

കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിൻ ലിപിയിലുള്ള ഖുർആൻ പ്രതികളും, ഖുർആൻ പാരായണം എളുപ്പമാക്കുന്നതിനായി റീഡിംഗ് പെൻ സൗകര്യമുള്ള മുസ്ഹഫുകളും ഒരുക്കിയിട്ടുണ്ട്. സുഗമമായ യാത്രക്കായി വൈറ്റ് സ്റ്റിക്ക്, വീൽചെയറുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയും സജ്ജമാണ്. മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി മസ്ജിദുൽ ഹറാമിൽ പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

TAGS :

Next Story