സൗദി-ബഹ്‌റൈൻ കോസ് വേയിൽ ഡിജിറ്റൽ പണമിടപാടിന് സൗകര്യം
ടോൾ ഗെയ്റ്റുകളിൽ ബാങ്ക് കാർഡ് ഉപയോഗിച്ചും സ്മാർട് ഫോണുകൾ വഴിയും പണമിടപാട് നടത്താനുള്ള പുതിയ സൗകര്യമാണ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്.

സൗദി-ബഹ്‌റൈൻ കോസ് വേയിലെ ടോൾ ഗെയ്റ്റുകളിൽ ബാങ്ക് കാർഡ് വഴിയും മൊബൈൽ വഴിയും പണമടക്കുന്നതിന് സംവിധാനമേർപ്പെടുത്തി. പാലത്തിലെ തിരക്ക് കുറക്കുന്നതിനും അതിർത്തി കടക്കുന്ന വാഹനങ്ങളുടെ നടപടികൾ വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് സൗകര്യമേർപ്പെടുത്തിയത്. കിങ് ഫഹദ് കോസ് വേ അതോറിറ്റിയാണ് പുതിയ സംവിധാനമേർപ്പെടുത്തിയത്. സൗദി-ബഹ്‌റൈൻ അതിർത്തികൾ കടക്കുന്നതിന് കിങ് ഫഹദ് കോസ് വേയിൽ എത്തുന്ന യാത്രക്കാർക്ക് ഇനി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
ടോൾ ഗെയ്റ്റുകളിൽ ബാങ്ക് കാർഡ് ഉപയോഗിച്ചും സ്മാർട് ഫോണുകൾ വഴിയും പണമിടപാട് നടത്താനുള്ള പുതിയ സൗകര്യമാണ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. സൗദിയിലെ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ബഹറൈൻ അതിർത്തിയിലും ബഹറൈൻ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് സൗദി അതിർത്തിയിലും സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും. സെക്കന്റുകൾക്കകം നടപടി പൂർത്തിയാക്കാൻ കഴിയും എന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം. പാലത്തിലെ തിരക്ക് കുറക്കുന്നതിനും കൂടുതൽ യാത്രക്കാർക്ക് അനായാസം പാലം കടക്കുന്നതിനും പദ്ധതി സഹായിക്കും. ദിവസവും പതിനായിരങ്ങളാണ് ഇത് വഴി യാത്ര ചെയ്യുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടിയിലും കഴിഞ്ഞ വർഷം 49 ലക്ഷം പേരാണ് ഇത് വഴി യാത്ര ചെയ്തത്.
Adjust Story Font
16

