അൽ നസറിന്റെ വിലക്ക് നീക്കി ഫിഫ
സ്പാനിഷ് പ്രതിരോധതാരം ലപ്പോർട്ടയുടെ കൈമാറ്റത്തുക നൽകിയാണ് കേസ് പരിഹരിച്ചത്

റിയാദ്: സൗദി ക്ലബ്ബ് അൽ നസറിന്റെ വിലക്ക് നീക്കി ഫിഫ. രജിസ്ട്രേഷൻ വിലക്കുള്ള ക്ലബ്ബുകളുടെ പട്ടികയിൽ നിന്ന് അൽ നസറിന്റെ പേര് ചെയ്തത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് പ്രതിരോധതാരം ഇമ്രിക് ലപ്പോർട്ടയെ ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ട് നൽകാനുണ്ടായിരുന്ന കൈമാറ്റത്തുക തീർപ്പാക്കിയതിനെ തുടർന്നാണ് വിലക്ക് നീക്കിയത്. അൽ നസർ ക്ലബ്ബ് ഏകദേശം 9 ദശലക്ഷം യൂറോ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് നൽകാനുണ്ടായിരുന്നത്. വിലക്ക് നീങ്ങിയതോടെ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് പുതിയ കളിക്കാരെ ടീമിലെത്തിക്കാൻ സാധിക്കും.
Next Story
Adjust Story Font
16

