Quantcast

സൗദി കിരീടാവകാശി ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് പരിശീലകൻ റെനാർഡ്

MediaOne Logo

Web Desk

  • Published:

    23 Nov 2022 11:48 AM GMT

സൗദി കിരീടാവകാശി ഒരു സമ്മർദ്ദവും   ചെലുത്തിയിട്ടില്ലെന്ന് പരിശീലകൻ റെനാർഡ്
X

ഖത്തർ ലോകകപ്പിൽ ഇന്നലെ അർജന്റീനയ്ക്കെതിരായ സൗദിയുടെ ഗംഭീര വിജയത്തോടെ രാജ്യത്തിന്റെ ഹീറോ ആയി മറിയിരിക്കുകയാണ് ദേശീയ ടീം പരിശീലകൻ ഫ്രഞ്ച്കാരനായ ഹെർവ് റെനാർഡ്. എന്നാൽ ഇന്നലെത്തെ വിജയത്തോടെ എല്ലാവരും പ്രശംസകൊണ്ട് മൂടുമ്പോഴും സൗമ്യമായി പ്രതികരിക്കുകയാണ് പരിശീലകൻ.

മൂന്ന് വർഷം മുമ്പ് ഈ ടീമിനെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ മികച്ച പിന്തുണയാണ് തനിക്ക് അധികാരികളിൽനിന്ന് ലഭിച്ചത്. വളരെ മികച്ചൊരു കായിക മന്ത്രാലയവും ഫെഡറേഷൻ പ്രസിഡന്റുമാണ് തങ്ങൾക്ക് ഇത്രയും മികച്ച പിന്തുണ നൽകുന്നതെന്നും അദ്ദേഹം മത്സരശേഷം പറഞ്ഞു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തങ്ങളെ സമീപിച്ചിരുന്നെങ്കിലും, അദ്ദേഹം യാതൊരു സമ്മർദ്ദവും ഞങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരുന്നില്ല. വളരെ സൗമ്യമായാണ് തങ്ങളോട് കിരീടാവകാശി ഇടപെട്ടതെന്നും പരിശീലകൻ പറഞ്ഞു. ഗ്രൂപ്പ് സിയിലെ പോളണ്ടിനും മെക്‌സിക്കോയ്ക്കുമെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ കൂടുതൽ പിന്തുണ തങ്ങൾക്ക് നൽകണമെന്നും റെനാർഡ് ആരാധകരോട് അഭ്യർത്ഥിച്ചു.

മെസ്സിയുടെ പെനാൽറ്റിയിലൂടെ പിന്നിലായ ശേഷവും, റെനാർഡിന്റെ ഹാഫ് ടൈം ടീം ടോക്കിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സൗദി രണ്ട് തവണ വല കുലുക്കി മത്സരത്തെ തങ്ങൾക്കനുകൂലമാക്കിയത്. സൗദി താരങ്ങളും തങ്ങളുടെ കോച്ചിനെ വാനോളം പുകഴ്ത്തുകയാണ്.

TAGS :

Next Story