സൗദിയിൽ ഗർഭിണിയായ തൊഴിലാളിക്ക് അവധി നിഷേധിച്ചാൽ ആയിരം റിയാൽ പിഴ
പുതിയ ചട്ടങ്ങൾ പുറത്തിറക്കി

റിയാദ്:സൗദിയിൽ ഗർഭിണിയായ തൊഴിലാളിക്ക് നിയമപരമായ അവധി നിഷേധിച്ചാൽ ആയിരം റിയാൽ പിഴ. തൊഴിൽ നിയമ ലംഘനങ്ങൾ, ശിക്ഷകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങളിലാണ് മുന്നറിയിപ്പ്. നിലവിലുള്ള ലംഘനങ്ങൾക്കുള്ള ശിക്ഷ കടുപ്പിച്ചിട്ടുമുണ്ട്. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് ഭേദഗതികൾ.
മന്ത്രാലയം ആവശ്യപ്പെടുന്ന ഫിനാൻഷ്യൽ ഗ്യാരണ്ടിയുടെ അഭാവം, അനുമതി ഇല്ലാതെ പ്രവർത്തിക്കൽ, തൊഴിലാളികളുടെ വിവരങ്ങൾ മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ രേഖപ്പെടുത്താതിരിക്കൽ, കരാറിൽ തൊഴിലാളികളുടെ അവകാശങ്ങൾ വ്യക്തമാക്കാതിരിക്കൽ, അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള പ്ലാനിന്റെ അഭാവം, ലൈസൻസ് മറ്റൊരാൾക്ക് കൈമാറുക അല്ലെങ്കിൽ ഉപയോഗിക്കാൻ അനുവദിക്കുക തുടങ്ങിയവ നിയമ ലംഘനങ്ങളായി കണക്കാക്കും.
ലംഘനങ്ങൾ വ്യക്തവും കൃത്യവുമായ രീതിയിൽ നിർവചിക്കുക, നിയമങ്ങൾ ഏകീകരിക്കുക, മാർഗ്ഗരേഖയിൽ കൂടുതൽ വ്യക്തത വരുത്തുക, തൊഴിലാളികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് ഭേദഗതികൾ.
Adjust Story Font
16

