ജിസാനിലെ അരാംകോ റിഫൈനറി കേന്ദ്രത്തിൽ തീപിടിത്തം
തീ അണച്ചതായി സൗദി ഊർജ മന്ത്രാലയം

റിയാദ്: ജിസാനിലുള്ള സൗദി അരാംകോ റിഫൈനറിയുടെ ഒരു കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. അരാംകോയുടെ വ്യാവസായിക സുരക്ഷാ അഗ്‌നിശമന സേനാംഗങ്ങൾ തീ അണച്ചതായി ഊർജ മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കി. അധികൃതർ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
Next Story
Adjust Story Font
16

