Quantcast

പ്രഥമ കോടിയേരി ബാലകൃഷ്ണൻ പുരസ്‍കാരം ഡോ. എപി കുട്ടിക്കൃഷ്ണന്

MediaOne Logo

Web Desk

  • Updated:

    2023-08-04 14:53:27.0

Published:

4 Aug 2023 2:45 PM GMT

Dr AP Kuttikrishnan
X

ദമ്മാമിലെ നവോദയ സാംസ്കാരിക വേദിയുട പ്രഥമ കോടിയേരി ബാലകൃഷ്ണൻ പുരസ്‍കാരം പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല മുൻ പ്രൊ. വൈസ് ചാൻസലർ ഡോ. എപി കുട്ടിക്കൃഷ്ണനാണ് പുരസ്കാരം. വിദ്യാഭ്യാസ മേഖലക്കു നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

ഒരു ലക്ഷം രൂപയും വെങ്കല ശില്പവുമടങ്ങിയതാണ് പുരസ്‌ക്കാരം എന്ന് പുരസ്‌കാര ജൂറി ചെയർമാൻ ഡോ.ടിഎം തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നവീന ആശയങ്ങളുമായി വിവിദ്യാഭ്യാസ രംഗത്ത്‌ മാതൃകാപരമായി ഇടപെടുന്ന എം. ദിവാകരൻ, , ഡോ. സി രാമകൃഷ്ണൻ എന്നിവർ പ്രത്യേക പരാമർശത്തിനും അർഹരായി.

ലഭിച്ച 35 നാമനിർദ്ദേശങ്ങളിൽനിന്ന് മുൻമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഡോ. പിജെ വിൻസെന്റ് എന്നിവരെ കൂടാതെ പുരസ്കാര നിർണയ സമിതി ചെയർമാൻ ഡോ. തോമസ് ഐസക് ഉൾപെടുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്.

നാല് പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയെ സേവിക്കുന്ന ഡോ. എപി കുട്ടികൃഷ്ണൻ സർവശിക്ഷാ അഭിയാൻ മുൻ ഡയറക്ടറാണ്. എകെപിസിടിഎ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, കണ്ണൂർ സർവകലാശാല അക്കാഡമിക് കൌൺസിൽ അംഗം, സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കാസർഗോഡ് ആയമ്പറ ഗവ. യുപി സ്കൂളിലെ പ്രധാനാധ്യാപകനും മാടായി കുളപ്രം വായനശാലാ പ്രവർത്തകനുമാണ് എം ദിവാകരൻ. ആദിവാസി ഗ്രാമമായ ആയമ്പാറയിൽ പത്തു വായനശാല ആരംഭിച്ചതും സമ്പൂർണ ഐടി ഗ്രാമമാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഒരു വർഷംകൊണ്ട് നാല്പതിലേറെ വിദ്യാഭ്യാസ പ്രൊജെക്ടുകൾ നടപ്പാക്കിയിടുണ്ട് അദ്ദേഹം.

കാസർഗോഡ് പിലിക്കോട് സ്വദേശിയായ ഡോ. സി രാമകൃഷ്ണൻ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ അദ്ധ്യാപകനായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി, ശാസ്ത്രകേരളം മാസിക എഡിറ്റർ, ദേശീയതലത്തിലുള്ള ലേണിങ് അസ്സസ്മെന്റ് എക്സ്പേർട്ട് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഈ മാസം ആറാം തിയതി കണ്ണൂർ മസ്കോട്ട് പാരഡൈസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പുരസ്‌കാരം സമ്മാനിക്കും. പരിഗണനയ്‌ക്കെത്തിയ 20 പേരുടെ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനാനുഭവം പുസ്തകമാക്കുമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ രമേശൻ, ഇ പ്രഭാകരൻ ,ബഷീർ വാരോട് ,പവനൻ മൂലക്കീൽ, രഞ്ജിത്ത് വടകര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story