Quantcast

കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ഹാജിമാർ മക്കയിൽ എത്തി

4483 തീർഥാടകരാണ് വിതൗട്ട് മഹ്‌റം വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഹജ്ജിനെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2026-05-03 17:10:03.0

Published:

3 May 2026 10:24 PM IST

കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ഹാജിമാർ മക്കയിൽ എത്തി
X

ജിദ്ദ:കേരളത്തിൽ നിന്നുള്ള വനിതാ തീർഥാടകർ മാത്രമുള്ള ഹജ്ജ് വിമാനം ജിദ്ദയിലെത്തി. മഹ്റമില്ലാതെ എത്തിയ വനിതാ തീർഥാടകരെ മക്കയിൽ വനിതാ വോളണ്ടിയർമാർ ഉൾപ്പെടെ സ്വീകരിച്ചു. മക്കയിൽ ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുരുഷ തുണയില്ലാതെ എത്തിയ വനിതാ തീർഥാടകരെ മക്കയിൽ വനിതാ വോളണ്ടിയർമാർ ഉൾപ്പെടെ സ്വീകരിച്ചു. മക്കയിൽ ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുരുഷ തുണയില്ലാതെ ഹജ്ജിലെത്തുന്ന 4600 ലേറെ തീർഥാടകരാണ് ഇന്നും ഇന്നലെയുമായി മക്കയിലെത്തിയത്.

മക്കയിൽ എത്തിയ തീർഥാടകർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും കെഎംസിസി ഉൾപ്പെടെ സന്നദ്ധ സംഘടനകളും സ്വീകരണം നൽകി. 4483 തീർഥാടകരാണ് വിതൗട്ട് മഹ്‌റം വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഹജ്ജിനെത്തുന്നത്. വനിതകൾ മാത്രമായുള്ള പ്രത്യേ സുരക്ഷയുള്ള താമസ കെട്ടിടങ്ങൾ, വനിതകൾക്ക് മാത്രമായ ഡിസ്പെൻസറി, ബസ് തുടങ്ങിയവ മക്കയിലുണ്ട്. മക്കയിലെത്തിയ ഇവർ ഉംറ കർമം പൂർത്തിയാക്കി. ഇന്ന് മൂന്ന് വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് പുറപ്പെടുന്നത്.

TAGS :

Next Story