Quantcast

കാർബൺ മാനേജ്മെന്റ്: സൗദിയിലെ അഞ്ച് വിമാനത്താവളങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം

ലെവൽ 4+ നേടി അറാർ വിമാനത്താവളം

MediaOne Logo

Web Desk

  • Published:

    14 May 2026 6:01 PM IST

Five Saudi airports receive international recognition for carbon management
X

റിയാദ്: കാർബൺ മാനേജ്മെന്റിന് സൗദിയിലെ അഞ്ച് വിമാനത്താവളങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം. ജിസാൻ കിങ് അബ്ദുല്ല അന്താരാഷ്ട്ര വിമാനത്താവളം, നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളം, ഷറൂറ വിമാനത്താവളം, വാദി ദവാസിർ വിമാനത്താവളം, അൽ വജ്ഹ് വിമാനത്താവളം എന്നിവക്കാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (ACI) അംഗീകാരം ലഭിച്ചത്. എയർപോർട്ട് ക്ലസ്റ്റർ II-ൽ ഉൾപ്പെടുന്ന വിമാനത്താവളങ്ങളാണ് കാർബൺ അക്രഡിറ്റേഷനിൽ ലെവൽ II നേടിയത്. കാർബൺ മാനേജ്മെന്റിൽ മികച്ച രീതികൾ നടപ്പാക്കിയതിനാണ് അംഗീകാരം.

അതേസമയം, രണ്ടാം എയർപോർട്ട് ക്ലസ്റ്ററിൽ ഉൾപ്പെടുന്ന അറാർ ഇന്റർനാഷണൽ എയർപോർട്ട്, എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലി (ACI) ൽ നിന്ന് കാർബൺ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റിൽ ലെവൽ (+4) നേടി. കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന അക്രഡിറ്റേഷനാണിത്.

ലെവൽ 4+ നേടി അറാർ വിമാനത്താവളം

കാർബൺ അക്രഡിറ്റേഷനിൽ ലെവൽ 4+ നേടി അറാർ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലി (അഇക) ൽ നിന്നാണ് അംഗീകാരം. കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന അക്രഡിറ്റേഷനാണിത്. രണ്ടാം എയർപോർട്ട് ക്ലസ്റ്ററിൽ ഉൾപ്പെടുന്നതാണ് അറാർ ഇന്റർനാഷണൽ എയർപോർട്ട്.

TAGS :

Next Story