55 റിയാലിന് സൗദിയിൽ വിമാന ടിക്കറ്റുകൾ; ഓഫറുമായി ഫ്ലൈ അദീൽ

എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ഓഫർ

MediaOne Logo

Web Desk

  • Updated:

    2023-01-25 18:24:38.0

Published:

25 Jan 2023 6:24 PM GMT

55 റിയാലിന് സൗദിയിൽ വിമാന ടിക്കറ്റുകൾ; ഓഫറുമായി ഫ്ലൈ അദീൽ
X

റിയാദ്: സൗദിയിൽ വെറും 55 റിയാലിന് വിമാന യാത്രാ ഓഫറുകളുമായി ഫ്ലൈഅദീൽ വിമാനക്കമ്പനി. മദീനയടക്കം സൗദിക്കകത്തെ വിവിധ റൂട്ടുകളിൽ ഓഫറുകൾ ലഭ്യമാണ്. 110 റിയാലിന് രണ്ടു ദിശയിലേക്കും ഇതോടെ യാത്ര ചെയ്യാനാകും.

സൗദിയിലെ ടൂറിസം കേന്ദ്രങ്ങളിലെ വിമാനത്താവളങ്ങളിലേക്കെല്ലാം ഫ്ലൈ അദീലിന്റെ ഓഫറുകളുണ്ട്. 55 റിയാലിന് വൺവേ ടിക്കറ്റ് പ്രമുഖ സഊദി ബഡ്ജറ്റ് എയർലൈൻ ആയ ഫ്ലൈ അദീൽ നൽകും. ഏഴു കിലോ ഹാൻഡ് ബാഗ് ഉൾകൊള്ളുന്നതായിരിക്കും ഈ വൺവെ ടിക്കറ്റ് നിരക്ക്. ഓഫർ ടിക്കറ്റുകൾ സീറ്റുകളുടെ ബുക്കിങ് പൂർത്തിയാകുന്നത് വരെ തുടരും. ജനുവരി 23 മുതൽ ആഭ്യന്തര യാത്രകൾക്ക് ഈ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും.

വിമാന കമ്പനിയുടെ https://flights.flyadeal.com/ar എന്ന വെബ്സൈറ്റ് വഴിയോ ഫ്ലൈ അദീൽ ആപ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. സൗദിക്കകത്തും പുറത്തുമായി 27 കേന്ദ്രങ്ങളിലേക്കാണ് ഫ്ലൈ അദീൽ സർവീസ് നടത്തുന്നത്. റിയാദിൽ നിന്നും ജിദ്ദ, ദമ്മാം എന്നിവക്ക് പുറമെ ബീഷ, അൽബഹ, നജ്റാൻ, ഖുറിയാത്ത്, അൽജൗഫ്, ജസാൻ, തബൂക്, ഹാഇൽ എന്നിവിടങ്ങളിലേക്കും ടിക്കറ്റ് ഈ നിരക്കിലുണ്ട്.

ജിദ്ദയിൽ നിന്നും ദമ്മാമിൽ നിന്നും സമാന രീതിയിൽ ടിക്കറ്റുകൾ ലഭിക്കും. എല്ലാ സ്ഥലങ്ങളിൽ നിന്നും തിരികെയാത്രക്കും ഇതേ നിരക്കിൽ ടിക്കറ്റുണ്ടാകും. ടൂറിസം പ്രൊമോഷന്റെ ഭാഗം കൂടിയാണ് ഓഫറുകൾ. ഓഫർ ലഭ്യമാകുന്ന തിയതികളും സൈറ്റിൽ ലഭ്യമാണ്.

TAGS :

Next Story