സൗദിയിൽ പറക്കും ടാക്‌സികൾ ഉടനെത്തും; വിന്യാസം വേഗത്തിലാക്കാൻ ജോബി ഏവിയേഷനുമായി പുതിയ കരാർ
ഇത് സൗദിയിലെ പ്രാദേശിക അംഗീകാര നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും

റിയാദ്: ന്യൂയോർക്കിലെ ഇലക്ട്രിക് എയർ ടാക്‌സി നിർമാതാക്കളായ ജോബി ഏവിയേഷനുമായി സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സുപ്രധാന ധാരണാപത്രം ഒപ്പുവെച്ചു. രാജ്യത്ത് പറക്കും ടാക്‌സികളുടെ സാക്ഷ്യപ്പെടുത്തലും വിന്യാസവും ത്വരിതപ്പെടുത്തുന്നതിനാണ് ഈ പങ്കാളിത്തം.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഒരു ലളിതമായ സാക്ഷ്യപ്പെടുത്തൽ പ്രക്രിയ സ്ഥാപിക്കാനാണ് ഈ ധാരണാപത്രം. ഇത് സൗദിയിലെ പ്രാദേശിക അംഗീകാര നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.
യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎഇ എന്നിവയ്ക്ക് പിന്നാലെ ജോബിയുടെ എയർ ടാക്‌സി സേവനങ്ങൾ ആരംഭിക്കുന്ന പ്രധാന വിപണികളിലൊന്നായി സൗദി അറേബ്യ ഇതോടെ മാറും.
Next Story
Adjust Story Font
16

