Quantcast

ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് ഫോക്കസ് ദമ്മാം ഡിവിഷൻ

MediaOne Logo

Web Desk

  • Published:

    9 Jun 2026 11:12 PM IST

ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് ഫോക്കസ് ദമ്മാം ഡിവിഷൻ
X

ദമ്മാം: പ്രകൃതിയുടെ താളം മനസ്സിലാക്കി, തനത് കാലാവസ്ഥയെ തിരിച്ചു പിടിക്കാനും അത് വഴി ഭാവി തലമുറയ്ക്ക് ഭൂമിയിലെ വാസം പ്രയാസരഹിതമാക്കാനും യുവാക്കൾ ഇടപെടേണ്ട മേഖലകൾ ഫോക്കസ് ഇന്റർനാഷണൽ ദമ്മാം ഡിവിഷൻ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടി ചർച്ച ചെയ്തു. ആഗോളതാപനവും, ക്രമ രഹിതമായ കാലാവസ്ഥ ചക്രവും, ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നതുൾപ്പടെ പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നതെല്ലാം ഗൗരവമേറിയ വിഷയങ്ങളാണ്. ഇതിനെക്കുറിച്ച് വരും തലമുറയെ ബോധവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദമ്മാം സുൽത്താൻ അൽ ഷർഖി റിസോർട്ടിൽ വെച്ച് നടന്ന പരിപാടി ഫോക്കസ് ഇന്റർനാഷണൽ സൗദി റീജിയൻ സി.ഒ.ഒ അബ്ദുൽ ഗഫൂർ എടക്കര ഉദ്ഘാടനം ചെയ്തു. കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ഡോ. മുഹമ്മദ് ഷഫീഖ് മുഖ്യാതിഥിയായി .ഫോക്കസ് ഇന്റർനാഷണൽ സി.ഇ.ഒ ഷബീർ വെള്ളാടത്ത് പരിസ്ഥിതി ദിന സന്ദേശം കൈമാറി. ഇഖ്ബാൽ സുല്ലമി, അബ്ദുള്ള തൊടിക,മുനീർ ഉള്ളോടാത്ത്, അനസ് പി. കെ, മുജീബ് റഹ്‌മാൻ, നസീം അബ്ദുറഹിമാൻ, നസീമുസ്സബാഹ്, അൻഷാദ്, മുഹമ്മദ് റബീഹ്, വഹീദുദ്ദീൻ, അശ്വന്ത് തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി

Next Story