'വിഷാംശ സാന്നിധ്യമുള്ള ബാച്ചുകൾ വിപണിയിലില്ല'; സൗദിയിൽ അപ്റ്റാമിൽ ഫോർമുല മിൽക്ക് ഉപയോഗിക്കാം
ആശങ്ക വേണ്ടെന്ന് ഫുഡ്&ഡ്രഗ് അതോറിറ്റി

റിയാദ്: ആഗോളതലത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ള 'അപ്റ്റാമിൽ' (Aptamil) ഫോർമുല മിൽക്കിന്റെ ബാച്ചുകൾ സൗദി വിപണിയിൽ എത്തിയിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (SFDA) സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്തുടനീളമുള്ള വിപണികളിൽ ലഭ്യമായ അപ്റ്റാമിൽ ഉൽപന്നങ്ങൾ പൂർണമായും സുരക്ഷിതമാണ്.
കുട്ടികൾക്കായി ഉൽപാദിപ്പിക്കുന്ന ഭക്ഷണത്തിന്റെയും ഉൽപന്നങ്ങളുടെയും സുരക്ഷ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഏതെങ്കിലും ലംഘനമോ സുരക്ഷാ വീഴ്ചയോ സംശയിക്കുമ്പോൾ ഉടനടി നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വിശദീകരിച്ചു. ചില വിദേശ രാജ്യങ്ങളിൽ ഉൽപന്നത്തെക്കുറിച്ച് ഉയർന്നുവന്ന മുന്നറിയിപ്പുകളെത്തുടർന്ന് "X" പ്ലാറ്റ്‌ഫോമിൽ ഉയർന്നുവന്ന ഉപയോക്താക്കളുടെ അന്വേഷണങ്ങൾക്ക് മറുപടിയായാണ് വിശദീകരണം.
Next Story
Adjust Story Font
16

