സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനവ് തുടരുന്നു
കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ 3000ലധികം കമ്പനികള്‍ എത്തി

സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മൂവായിരത്തിലധികം വിദേശ നിക്ഷേപക ലൈസന്‍സുകള്‍ അനുവദിച്ചതായി നിക്ഷേപക മന്ത്രാലയം വെളിപ്പെടുത്തി. ബഹുരാഷ്ട്ര കമ്പനികളുടെ റീജിയണല്‍ ആസ്ഥാനങ്ങള്‍ രാജ്യത്തേക്ക് മാറ്റാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്കും വലിയ പിന്തുണ ലഭിച്ചു.
സര്‍ക്കാര്‍ തലത്തില്‍ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചതും, ഇന്‍വെസ്റ്റ്മെന്റ് ഇന്‍ സൗദി എന്ന പേരില്‍ പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചതും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായകരമായി. ചെറുകിട നിക്ഷേപകര്‍ക്കുള്ള പ്രത്യേക പരിരക്ഷ, വാണിജ്യ പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക കോടതി, പരിഷ്‌കരിച്ച പാപ്പരത്ത നിയമം എന്നിവയും നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിച്ചു.
കുത്തക കമ്പനികളുടെ റീജിയണല്‍ ആസ്ഥാനം രാജ്യ തലസ്ഥാനത്തേക്ക് മാറ്റുന്നതിന് ഇതിനകം നാല്‍പത്തിനാല് ലൈസന്‍സുകള്‍ അനുവദിച്ചു. രണ്ടായിരത്തി മുപ്പതോടെ ഇത് നാനൂറ്റി എണ്‍പതായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
Adjust Story Font
16

