സൗദിയിലെത്തിയ വിദേശികൾ കഴിഞ്ഞ വർഷം ചെലവഴിച്ചത് 16,000 കോടി റിയാൽ
മുൻ വർഷത്തെ അപേക്ഷിച്ച് 4% വർധന

റിയാദ്: സൗദിയുടെ വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ വർഷം റെക്കോഡ് വളർച്ച. രാജ്യത്തെത്തിയ വിദേശ വിനോദസഞ്ചാരികൾ സൗദിയിൽ ചെലവഴിച്ച ആകെ തുക ഏകദേശം 16000 കോടി റിയാലിലെത്തി. 2024ൽ ഇത് 15360 കോടി റിയാലായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വിദേശികളുടെ ചെലവിടലിൽ 4 ശതമാനത്തിന്റെ വർധനവാണുണ്ടായത്. സൗദിയുടെ ചരിത്രത്തിൽ വിനോദസഞ്ചാരികൾ ചെലവഴിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. സൗദി സെൻട്രൽ ബാങ്കാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
അതേസമയം, സൗദിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത സ്വദേശികളും താമസക്കാരും നടത്തിയ ചെലവുകളിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2025ൽ 11040 കോടി റിയാലാണ് സൗദിയിൽ നിന്നുള്ള യാത്രക്കാർ പുറത്ത് ചെലവഴിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 7 ശതമാനം വർധനവാണിത്. എങ്കിലും, രാജ്യത്തേക്ക് എത്തിയ സഞ്ചാരികൾ ചെലവാക്കിയ തുകയും പുറത്തേക്ക് പോയവർ ചെലവാക്കിയ തുകയും തമ്മിലുള്ള വ്യത്യാസം പരിശോധിക്കുമ്പോൾ 4940 കോടി റിയാലിന്റെ വൻ ലാഭമാണ് സൗദി രേഖപ്പെടുത്തിയിരിക്കുന്നത്.
Adjust Story Font
16

