Quantcast

സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള നാല് ശ്രമങ്ങൾ തടഞ്ഞു.

അമ്പതിനായിരം നിരോധിത ഗുളികകൾ കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    28 Feb 2025 9:59 PM IST

സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള നാല് ശ്രമങ്ങൾ തടഞ്ഞു.
X

റിയാദ്: സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള നാല് ശ്രമങ്ങൾ തടഞ്ഞു. കിംഗ് അബ്ദുൽ അസീസ് തുറമുഖം , അൽ വദിയ ട്രാൻസിറ്റ് പോർട്ട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. മയക്ക് മരുന്ന് ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. ഇത്തരം നാല് ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. പരിശോധനയിൽ പിടിച്ചെടുത്തത് അമ്പതിനായിരം നിരോധിത ഗുളികകളായിരുന്നു. ആറ് പേരെയാണ് ഗുളികകളുമായി പിടികൂടിയത്. ആദ്യ ശ്രമത്തിൽ 2,10,000 ഗുളികകൾ കിംഗ് അബ്ദുൽഅസീസ് തുറമുഖത്ത് നിന്നും പിടികൂടി. രണ്ടാം ശ്രമത്തിൽ 2,73,000, മൂന്നാം ശ്രമത്തിൽ 28,000, നാലാം ശ്രമത്തിൽ 8,700 ഗുളികകളുമാണ് പിടികൂടിയത്.

സക്കാത്ത്, കസ്റ്റംസ് ടാക്സ് അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി ചേർന്നായിരുന്നു പരിശോധന. മയക്ക് മരുന്നിനെതിരെ കർശന നടപടികളാണ് രാജ്യം നടപ്പിലാക്കുന്നത്. പിടിയിലാകുന്നവർക്ക് വിട്ട് വീഴ്ചയില്ലാത്ത ശിക്ഷയായിരിക്കും നേരിടുകയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

TAGS :

Next Story