Quantcast

സൗദിയിൽ സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിർത്തലാക്കി

മാര്‍ച്ച് 13 ന് മുമ്പ് കോവിഡ് ബാധിച്ചവര്‍ക്കുള്ള ചികിത്സാ ആനുകൂല്യങ്ങൾ മാറ്റമില്ലാതെ തുടരും

MediaOne Logo

ijas

  • Updated:

    2022-03-16 16:31:21.0

Published:

16 March 2022 9:58 PM IST

സൗദിയിൽ സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിർത്തലാക്കി
X

സൗദിയിൽ സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിർത്തലാക്കി. സ്വകാര്യ ആശുപത്രികൾ വഴി നൽകിയിരുന്ന കോവിഡ് ചികിത്സ ചെലവുകൾ ഇനി മുതൽ സർക്കാർ വഹിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആതുരാലയങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ മാര്‍ച്ച് 13 ന് മുമ്പ് കോവിഡ് ബാധിച്ചവര്‍ക്കുള്ള ചികിത്സാ ആനുകൂല്യങ്ങൾ മാറ്റമില്ലാതെ തുടരും. കോവിഡ് കാരണം ന്യൂമോണിയ ബാധിച്ച് എത്തുന്നവര്‍ക്കുള്ള ചികിത്സയും തുടരുന്നതാണ്. മറ്റ് രോഗ ബാധിതര്‍ക്ക് കോവിഡ് ബാധിച്ചാലും സൗജന്യ ചികിത്സ ലഭിക്കില്ല. എല്ലാവരും ബൂസ്റ്റര്‍ ഡോസ് ഉൾപ്പെടെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ആരോഗ്യ ഇൻഷുറൻസ് അതോറിറ്റി അറിയിച്ചു.

Free covid treatment in private hospitals has been discontinued in Saudi Arabia

TAGS :

Next Story