Quantcast

സൗദിയിൽ ഇനി 'കണക്കെഴുത്തില്ല'; എല്ലാം കമ്പ്യൂട്ടറിൽ- നിയമം തെറ്റിച്ചാൽ ഭീമമായ പിഴ

കച്ചവട സ്ഥാപനങ്ങളിൽ പേന കൊണ്ടെഴുതുന്ന ഒരു ബില്ലിനും നിയമ സാധുതയുണ്ടാകില്ല.

MediaOne Logo

Web Desk

  • Published:

    3 Dec 2021 9:18 PM IST

സൗദിയിൽ ഇനി കണക്കെഴുത്തില്ല; എല്ലാം കമ്പ്യൂട്ടറിൽ- നിയമം തെറ്റിച്ചാൽ ഭീമമായ പിഴ
X

സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിങ് മെഷീനുകൾ സ്ഥാപിക്കാനുള്ള അവസാന സമയം നാളെ തീരും. ഡിസംബർ അഞ്ച് മുതൽ പരിശോധനകളുണ്ടാകുമെന്ന് സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. എല്ലാ വാണിജ്യ സ്ഥാപനങ്ങളിലേക്കും വിവിധ ഘട്ടങ്ങളിലായി പരിശോധനയുണ്ടാകും

വിപുലമായ ഒരുക്കത്തോടെയാണ് സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പരിശോധനക്ക് ഒരുങ്ങുന്നത്. നാളെ മുതൽ കച്ചവട സ്ഥാപനങ്ങളിൽ ക്വു ആർ കോഡുള്ള ഇലക്ടോണിക് ബില്ലുകളേ ഉപയോഗിക്കാവൂ. ഇതില്ലാത്ത സ്ഥാപനങ്ങളിൽ അയ്യായിരം റിയാലാണ് പിഴ. കച്ചവട സ്ഥാപനങ്ങളിൽ പേന കൊണ്ടെഴുതുന്ന ഒരു ബില്ലിനും നിയമ സാധുതയുണ്ടാകില്ല. നിയമം പാലിച്ചെങ്കില്‍ നികുതി വെട്ടിപ്പ് ഇനത്തിൽ ഉൾപ്പെടുത്തി ഭീമമായ തുക പിഴ ഈടാക്കും.

പദ്ധതിയുടെ രണ്ടാം ഘട്ടം 2023ൽ ആണ് ആരംഭിക്കുക. കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകൾ പരിശോധിക്കുന്ന രീതിയിയാണിത്. ഇതിനായി ഓരോ സ്ഥാപനത്തിലേയും ബില്ലിങുകൾ സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയിലേക്ക് ബന്ധിപ്പിക്കും. ഓരോ സ്ഥാപനത്തിലേയും ഡാറ്റകൾ ഇതിനായി ഉപയോഗിക്കും. ബിനാമി സാധ്യതയോ സംശയമോ വന്നാൽ ഇടപാടുകൾ ആഭ്യന്തര, വാണിജ്യ വകുപ്പുകളുടെ സഹായത്തോടെ പരിശോധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസാകും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story