Quantcast

മാർച്ചിൽ സൗദിയിലെ പ്രവർത്തന വരുമാനത്തിൽ 10.2% വർധന

ഹ്രസ്വകാല ബിസിനസ് സൂചകങ്ങളുടെ ബുള്ളറ്റിൻ പുറത്തിറക്കി ഗസ്റ്റാറ്റ്

MediaOne Logo

Web Desk

  • Published:

    20 May 2026 9:21 PM IST

GASTAT: Short-Term Business Indicators Show 10.2% Rise in Operating Revenues in March 2026
X

റിയാദ്:2026 മാർച്ചിലെ ഹ്രസ്വകാല ബിസിനസ് സൂചകങ്ങളുടെ ബുള്ളറ്റിൻ പുറത്തിറക്കി സൗദിയിലെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT). പ്രവർത്തന വരുമാന സൂചികയിൽ വാർഷികാടിസ്ഥാനത്തിൽ 10.2% വർധനയുണ്ടായതായി ബുള്ളറ്റിൽ പറയുന്നു. 2025 മാർച്ചിനെ അപേക്ഷിച്ചാണ് വർധന. പ്രതിമാസ അടിസ്ഥാനത്തിൽ 2026 ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, സൂചിക 8.1% വർധിച്ചു.

ഉൽപ്പാദനത്തിൽ 4.4%, ഖനന -ക്വാറി പ്രവർത്തനങ്ങളിൽ 38.6%, മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വാഹന അറ്റകുറ്റപ്പണി എന്നിവയിൽ 0.2%, സാമ്പത്തിക, ഇൻഷുറൻസ് പ്രവർത്തനങ്ങളിൽ 2.6%, വിവര, ആശയവിനിമയ സേവനങ്ങളിൽ 0.6% എന്നിങ്ങനെയാണ് വർധന. ഇത്തരം പ്രവർത്തനങ്ങളിലെ വളർച്ചയാണ് പ്രവർത്തന വരുമാനം വർധിക്കാൻ വഴിയൊരുക്കിയത്.



TAGS :

Next Story