സംയുക്ത എണ്ണ, വാതക പൈപ്പ്‌ലൈൻ ശൃംഖല സ്ഥാപിക്കാൻ ജിസിസി പഠനം
ജിസിസി സാമ്പത്തിക വികസന കാര്യ അതോറിറ്റിയുടെ മന്ത്രിതല യോഗത്തിൽ ചർച്ച

റിയാദ്: സംയുക്ത എണ്ണ, വാതക പൈപ്പ്ലൈൻ ശൃംഖലകൾ സ്ഥാപിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) പഠനം നടത്തും. ഇത് സംബന്ധിച്ച് ജിസിസി സാമ്പത്തിക വികസന കാര്യ അതോറിറ്റിയുടെ മന്ത്രിതല യോഗത്തിൽ ചർച്ച നടന്നു. കഴിഞ്ഞ ദിവസം വെർച്വലായി നടന്ന പെർമനന്റ് പ്രിപ്പറേറ്ററി കമ്മിറ്റിയുടെ ഒമ്പതാമത് യോഗത്തിലാണ് ചർച്ച നടന്നത്.
പ്രാദേശിക സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്താനും വിതരണ ശൃംഖല മെച്ചപ്പെടുത്താനുമാണ് നീക്കം. അംഗരാജ്യങ്ങൾക്കിടയിലുള്ള സംയോജനം വർധിപ്പിക്കുകയും ലക്ഷ്യമാണ്. ജിസിസി ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ കമ്മിറ്റി തലവനായ ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജിസിസി രാജ്യങ്ങളിലെ ധനകാര്യ, സാമ്പത്തിക മന്ത്രിമാർ പങ്കെടുത്തു.
Next Story
Adjust Story Font
16

