Quantcast

ജിസിസി ഉച്ചകോടി;നിരവധി കരാറുകളിൽ ഒപ്പുവെച്ച് സൗദിയും ബഹ്റൈനും

സൗദി-ബഹ്‌റൈൻ കോർഡിനേഷൻ കൗൺസിൽ യോഗത്തിലാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്

MediaOne Logo

Web Desk

  • Published:

    4 Dec 2025 3:30 PM IST

ജിസിസി ഉച്ചകോടി;നിരവധി കരാറുകളിൽ ഒപ്പുവെച്ച് സൗദിയും ബഹ്റൈനും
X

റിയാദ്: ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിരവധി കരാറുകളിൽ ഒപ്പുവെച്ച് സൗദിയും ബഹ്റൈനും. മനാമയിൽ നടന്ന നാലാമത് സൗദി-ബഹ്‌റൈൻ കോർഡിനേഷൻ കൗൺസിൽ യോഗത്തിലാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. 46-ാമത് ജിസിസി ഉച്ചകോടിക്കിടെയാണ് ഇരു രാജ്യങ്ങളും കരാറിലേർപ്പെട്ടത്. ആണവ സുരക്ഷ, ഇരട്ട നികുതി ഒഴിവാക്കൽ, സുസ്ഥിര വികസനം, നിക്ഷേപം, ഗതാഗതം, വിദ്യാഭ്യാസം, എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കും.

TAGS :

Next Story