Quantcast

റിയാദിൽ സംഘടിപ്പിച്ച ത്രിദിന എ.ഐ ആഗോള ഉച്ചകോടിയിൽ നിരവധി ധാരണാപത്രങ്ങൾ ഒപ്പിട്ടു

90 ഓളം രാജ്യങ്ങളിൽ നിന്നായി 10,000ത്തോളം പേർ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-09-16 18:13:01.0

Published:

16 Sept 2022 11:39 PM IST

റിയാദിൽ സംഘടിപ്പിച്ച ത്രിദിന എ.ഐ ആഗോള ഉച്ചകോടിയിൽ നിരവധി ധാരണാപത്രങ്ങൾ ഒപ്പിട്ടു
X

നിർമിത ബുദ്ധി മാനവരാശിയുടെ നന്മക്ക് എന്ന തലക്കെട്ടിൽ റിയാദിൽ സംഘടിപ്പിച്ച ത്രിദിന ആഗോള ഉച്ചകോടിയിൽ നിരവധി ധാരണാപത്രങ്ങളാണ് രൂപപ്പെട്ടത്. ആഗോള ഐ.ടി സ്ഥാപനങ്ങളുമായും, സാങ്കേതിക വിജ്ഞാന സംരഭങ്ങളുടെ മേധാവികളുമായും ധാരണാ പത്രങ്ങളിൽ ഒപ്പിടാൻ സൗദിയിലെ പ്രമുഖ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും സർവകലാശാകൾക്കും സാധിച്ചു.

സൗദി കിരീടാവകാശിയും ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ്റെ രക്ഷകർതൃത്വത്തിൽ റിയാദ് കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെൻ്ററിലായിരുന്നു ഉച്ചകോടി.ആഗോള സ്ഥാപന മേധാവികൾ, സാങ്കേതിക വിദഗ്ധർ, മന്ത്രിമാർ, ലോകപ്രസ്‌ത സർവകലാശാലകളിലെ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പ്രതിനിധികളും ക്ഷണിതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. ലോകപ്രസ്‌ത സ്ഥാപ നമായ 'ഇന്റലി'ന്റെ സൗദി ഡയറക്ടർ അഹ്‌മദ്‌ അൽജബ്ബാറും കിങ് അബ്ദുല്ല യൂനിവേസിറ്റി ഫ്യൂച്ചർ ഇക്കോണമി വൈസ് പ്രസിഡന്റ് ഡോ. മറിയം നൂഹും അഞ്ചുവർഷ സഹകരണ കരാറിൽ ഒപ്പിട്ടു.

സൗദി അറേബ്യൻ എയർലൈൻസ് അടക്കമുള്ള ദേശീയ സ്ഥാപനങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, യൂണിവേഴ്സിറ്റികൾ, സാങ്കേതിക കലാശാലകൾ എന്നിവയും വിവിധ ആഗോള സ്ഥാപങ്ങളുമായി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഉച്ച ക്കോടിയിൽ 80ഓളം രാജ്യങ്ങളിൽ നിന്നായി 200-ലധികം പ്രതിനിധികൾ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. തൊണ്ണൂറോളം രാജ്യങ്ങളിൽ നിന്നായി പതിനായിരത്തോളം പേരാണ് ഉച്ചകോടിയിൽ പങ്കെടുത്തുത്.


TAGS :

Next Story