റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലും മികച്ച വിജയം

റിയാദ്: 2024-25 വർഷത്തിലെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫൈനൽ പരീക്ഷയിൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ തിളക്കമാർന്ന വിജയം. 12ാം ക്ലാസിൽ 95.88 ആണ് വിജയ ശതമാനം. പരീക്ഷയെഴുതിയ 437 പേരിൽ 419 പേർ വിജയിച്ചു. 193 പേർ ഡിസ്റ്റിങ്ഷനോട് കൂടിയ ഫസ്റ്റ് ക്ലാസും 184 പേർ ഫസ്റ്റ് ക്ലാസും നേടി. സയൻസ് സ്ട്രീമിലെ മുന ഖാലിദും ഹിബതുർ റഹ്മാനും 96.2 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പർമാരായി. ഹ്യുമാനിറ്റീസിലെ അനു റോസ് ജോമോൻ (95.8) രണ്ടാം സ്ഥാനവും സയൻസിലെ ആതിഷ് സുഭാഷ്, ശ്രേയാൻഷു സാഹൂ (95.6) എന്നിവർ മൂന്നാം സ്ഥാനവും നേടി. 10ാം ക്ലാസിൽ നൂറ് ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 471 പേരും വിജയിച്ചു. 56 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 224 പേർ ഡിസ്റ്റിങ്ഷനോടെ ഫസ്റ്റ് ക്ലാസും 164 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 97.8 ശതമാനം മാർക്കോടെ തൗഹീദ് അബ്ദുൽ വാഹിദ് സ്കൂൾ ടോപ്പറായി. അഫീഫ അൻവർ (97.6) രണ്ടാം സ്ഥാനവും ഹന്ന ജറൂഷ ലോയ്ഡ് (96.8) മൂന്നാം സ്ഥാനവും നേടി.
Adjust Story Font
16

