Quantcast

പച്ച പുതച്ച് സൗദി അറേബ്യ; പച്ചപ്പ് 230% തോതിൽ വർധിച്ചു

വന്യജീവികളുടെ എണ്ണത്തിലും വലിയ വർധനവ്

MediaOne Logo

Web Desk

  • Updated:

    2023-05-04 19:37:44.0

Published:

4 May 2023 6:23 PM GMT

Greenery increased by 230% in Saudi Arabia
X

ദമ്മാം: മരുഭൂമിയെന്ന പേര് മാറ്റിവിളിക്കാറായെന്ന് പറയുകയാണ് സൗദിയുടെ വിവിധ ഭാഗങ്ങളിലെ കാഴ്ചകൾ. രാജ്യത്തെ പച്ചപ്പ് നിറഞ്ഞ മേഖലകളുടെ വിസ്തൃതി അതിവേഗം ഉയരുന്നതായാണ് പരിസ്ഥിതി ജല കൃഷി മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ വനവൽക്കരണ മേഖലയുടെ വിസ്തൃതി കഴിഞ്ഞ ഏഴ് വർഷത്തിനിടെ 230 ശതമാനം തോതിൽ വർധിച്ചതായി മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

2015ൽ 22 ലക്ഷത്തി അറുപത്തി ഏഴായിരം ഹെക്ടർ ആയിരുന്ന വനമേഖല ഇപ്പോൾ 71 ലക്ഷത്തി 84യിരം ഹെക്ടർ ആയി ഉയർന്നു. ഇവിടെ വസിക്കുന്ന വംശനാശ ഭീണിയുൾപ്പെടെ നേരിടുന്ന വന്യ ജീവികളുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജീവികളുടെ എണ്ണം 3122 ൽ നിന്നും 6736 ആയി ഉയർന്നു. കാലാവസ്ഥയിലുണ്ടായ മാറ്റവും രാജ്യത്ത് പ്രഖ്യാപിച്ച ഹരിപദ്ധതികളും വനവത്ക്കരണത്തിന്റെ വേഗത വർധിപ്പിച്ചു. വിവിധ പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷം ഒന്നര കോടിയിലേറെ മരങ്ങളാണ് രാജ്യത്ത് നട്ടുപിടിപ്പിച്ചത്.



Greenery increased by 230% in Saudi Arabia

TAGS :

Next Story