Quantcast

ഗൾഫ് മാധ്യമം സംഘടിപ്പിച്ച മെമ്മറീസ് ഓഫ് ലെജന്റ്‌സ് സമാപിച്ചു

ഇന്ത്യൻ എംബസിയും ഗൾഫ് മാധ്യമവും ചേർന്നൊരുക്കിയ പരിപാടി സംഗീത മികവ് കൊണ്ടും വർധിച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

MediaOne Logo

Web Desk

  • Updated:

    2022-09-24 18:57:58.0

Published:

24 Sept 2022 10:37 PM IST

ഗൾഫ് മാധ്യമം സംഘടിപ്പിച്ച മെമ്മറീസ് ഓഫ് ലെജന്റ്‌സ് സമാപിച്ചു
X

റിയാദ്: ഗൾഫ് മാധ്യമം സൗദി അറേബ്യയും ഇന്ത്യൻ എംബസിയും ചേർന്നൊരുക്കിയ സംഗീത പരിപാടി മെമ്മറീസ് ഓഫ് ലെജന്റ്സ് സമാപിച്ചു. ഇന്ത്യ സൗദി സൗഹൃദത്തിന്റെ ഭാഗമായി റിയാദിൽ സംഘടിപ്പിച്ച സംഗീത വിരുന്നിൽ സ്വദേശികളും വിദേശികളുമായി ആയിരങ്ങൾ പങ്കെടുത്തു.

ഇന്ത്യൻ എംബസിയും ഗൾഫ് മാധ്യമവും ചേർന്നൊരുക്കിയ പരിപാടി സംഗീത മികവ് കൊണ്ടും വർധിച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇരുരാജ്യങ്ങളും തമ്മിലെ ചരിത്രപരമായ സൗഹൃദത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ അരേങ്ങേറിയ പരിപാടിയിൽ എംബസി, മാധ്യമ ബിസിനസ് രംഗത്തുള്ള നിരവധി പേർ സംബന്ധിച്ചു. ഇന്ത്യൻ എംബസി സാമൂഹികക്ഷേമ വിഭാഗം മേധാവി എം.ആർ. സജീവ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. മാധ്യമം ഗ്രൂപ്പ് സി.ഇ.ഒ പിഎം സ്വാലിഹ്, ഗൾഫ്മാധ്യമം മീഡിയാവൺ മിഡിലിസ്റ്റ് ഡയറക്ടർ സലീം അമ്പാലൻ, റിജിയണൽ മാനേജർ സലീം മാഹി, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്, ഹോട്പാക്ക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സുഹൈൽ അബ്ദുല്ല, സൗദി പോസ്റ്റ് പ്രതിനിധി ഗല, ആസ്റ്റർ സനദ് ഹോസ്പിറ്റൽ സിഇഒ ഡോ അദ്നാൻ അൽസഹ്റാനി, ഫ്രണ്ടി ഡയറക്ടർ അസീസ് അമീൻ, ഗൾഫ് മാധ്യമം മീഡിയാവൺ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ കെ.എം ബഷീർ, ഗൾഫ് മാധ്യമം റിയാദ് രക്ഷാധികാരി, താജുദ്ദീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

TAGS :

Next Story