സി.ബി.എസ്.ഇ പരിക്ഷാ ഫലത്തിൽ ദമ്മാം ഇന്ത്യൻ സ്‌കൂളിന് മികച്ച വിജയം
കോവിഡിന് ശേഷം നടന്ന ആദ്യ പബ്ലിക് പരീക്ഷയുടെ ഫലപ്രഖ്യാപനത്തില്‍ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം.

ദമ്മാം: സി.ബി.എസ്.ഇ, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലപ്രഖ്യാപനത്തില്‍ സൗദി ദമ്മാം ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം. പന്ത്രണ്ടാം തരത്തില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനവും പത്താം തരത്തില്‍ നൂറുമേനിയും ഇത്തവണ സ്‌കൂള്‍ നിലനിര്‍ത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരിക്ഷക്കിരുത്തിയാണ് മികച്ച വിജയം നേടിയത്.
കോവിഡിന് ശേഷം നടന്ന ആദ്യ പബ്ലിക് പരീക്ഷയുടെ ഫലപ്രഖ്യാപനത്തില്‍ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ഫലം ഒരുമിച്ച് പ്രസിദ്ധീകരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വിദ്യര്‍ഥികളെ പരിക്ഷക്കിരുത്തിയ സ്‌കൂളിന് മികച്ച വിജയം നിലനിര്‍ത്താനായി. 705 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ പന്ത്രണ്ടാം തരത്തില്‍ 99 ശതമാനം പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി.
98.4 ശതമാനം മാര്‍ക്ക് നേടി പ്രീത ശിവാനന്ദന്‍ സ്‌കൂളിലെ ടോപ്പറായി. 96ശതമാനം മാര്‍ക്ക് നേടി ലിയാന തയ്യിലും, 95.6ശതമാനം മാര്‍ക്ക് നേടി യുസ്‌റ ജീലാനീസും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായി. 828 വിദ്യര്‍ഥികള്‍ പരീക്ഷയെഴുതിയ പത്താം തരത്തില്‍ ഇത്തവണയും നൂറമേനി വിജയം നിലനിര്‍ത്തി. 98.2 ശതമാനം മാര്‍ക്ക് നേടി ഫര്‍ഹ ഹരീഷ് സ്‌കൂള്‍ ടോപ്പറായി. 97.6 ശതമാനം മാര്‍ക്ക് നേടി ഗായത്രി ജഗദീഷും, ഐശ്വര്യ ഉല്ലാസ്‌കുമാറും രണ്ടാം സ്ഥാനം പങ്കിട്ടു. 97.2 ശതമാന നേടി നേഹ തിരുനാവകുറശ് പ്രിയയും, നുഹാ ഇര്‍ഫാന്‍ഖാനും മൂന്നാം സ്ഥാനത്തിനും അര്‍ഹത നേടി.
Adjust Story Font
16

