Quantcast

ഇറാന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമം ശക്തമാക്കാൻ ഗൾഫ് രാജ്യങ്ങൾ

ഗൾഫ് രാജ്യങ്ങൾ ഇറാനെതിരെ ഇപ്പോൾ യുദ്ധത്തിനില്ല

MediaOne Logo

Web Desk

  • Published:

    19 March 2026 9:39 AM IST

ഇറാന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമം ശക്തമാക്കാൻ ഗൾഫ് രാജ്യങ്ങൾ
X

റിയാദ്: ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റ ആക്രമണം അവസാനിപ്പിക്കാൻ ശ്രമവും സമ്മർദ്ദവും ശക്തമാക്കാൻ ഗൾഫ് രാജ്യങ്ങൾ. ഇറാനുമേലുള്ള യുദ്ധത്തേക്കാൾ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കലാണ് പ്രഥമ പരിഗണനയെന്ന് യോഗത്തിന് ശേഷം സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. യുദ്ധത്തിൽ സൗദി ഇടപെടുമോ എന്ന ചോദ്യത്തിന് ആവശ്യമായ സമയത്ത് ഭരണനേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി.

യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഗൾഫ് രാജ്യങ്ങൾ നിലവിൽ തീരുമാനമെടുത്തിട്ടില്ല. അയൽ രാജ്യങ്ങൾക്ക് മേലുള്ള ആക്രമണം അവസാനിപ്പിക്കാൻ ശ്രമം തുടരാനും യോഗത്തിൽ തീരുമാനമായി. ​യോ​ഗത്തിൽ ജിസിസി രാജ്യങ്ങളുടെ വിദേശകാര്യ മന്തിമാർ പങ്കെടുത്തു.

അതേസമയം ഇന്നലെ റിയാദിൽ മിസൈൽ ആക്രമണമുണ്ടായി. യുദ്ധം ആരംഭിച്ച ശേഷം സൗദി തലസ്ഥാനം കണ്ട ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ രാത്രി ഉണ്ടായത്. മിസൈൽ ഭാഗം കെട്ടിടത്തിൽ പതിച്ച് പരിക്കേറ്റ 4 പ്രവാസികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ ഏഷ്യൻ വംശജരാണെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

TAGS :

Next Story