Quantcast

ഹജ്ജ് 2025: ആഭ്യന്തര തീർത്ഥാടകർക്ക് മെനഞ്ചൈറ്റിസ് വാക്‌സിനേഷൻ നിർബന്ധം

ഇൻഫ്‌ലൂവൻസ വാക്‌സിനും, COVID-19 വാക്‌സിനും എടുക്കാനും മന്ത്രാലയം നിർദ്ദേശിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    24 March 2025 7:16 PM IST

ഹജ്ജ് 2025: ആഭ്യന്തര തീർത്ഥാടകർക്ക് മെനഞ്ചൈറ്റിസ് വാക്‌സിനേഷൻ നിർബന്ധം
X

ജിദ്ദ: ഈ വർഷത്തെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീർത്ഥാടകർക്ക് മെനഞ്ചൈറ്റിസ് വാക്‌സിനേഷൻ നിർബന്ധമാക്കി. ഹജ്ജിനുള്ള ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങളിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. തീർത്ഥാടകർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാക്‌സിനേഷൻ നടത്താത്തവരുടെ ഹജ്ജ് പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനോ കർമ്മങ്ങളിൽ പ്രവേശിക്കാനോ അനുമതിയില്ല. ഇൻഫ്‌ലൂവൻസ വാക്‌സിനും, COVID-19 വാക്‌സിനും എടുക്കാനും മന്ത്രാലയം നിർദ്ദേശിക്കുന്നുണ്ട്.

മൈ ഹെൽത്ത് എന്ന മൊബൈൽ അപ്ലിക്കേഷൻ വഴി വാക്‌സിനേഷനുള്ള അപ്പോയ്‌മെന്റ് നൽക്കുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദേശ തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ നേരത്തെ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ആരോഗ്യ സംരക്ഷണ സംവിധാനമാണ് മന്ത്രാലയം ഹജ്ജിനായി ഒരുക്കുന്നത്.

TAGS :

Next Story