Quantcast

ഹൃദയാഘാതം: സൗദി ജുബൈലിൽ മലയാളി ആരോഗ്യ പ്രവർത്തക മരിച്ചു

പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനി ശ്രീലക്ഷ്മിയാണ് മരണപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    12 April 2025 4:27 PM IST

ഹൃദയാഘാതം: സൗദി ജുബൈലിൽ മലയാളി ആരോഗ്യ പ്രവർത്തക മരിച്ചു
X

ജുബൈൽ: പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈൽ അൽ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35) നിര്യാതയായി. പുലർച്ചെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തി ചികിത്സ തേടിയെങ്കിലും മരണപ്പെടുകയായിരുന്നു. ജുബൈൽ നവോദയ കലാസാംസ്‌കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കൺവീനർ ശ്രീകുമാറിന്റെ ഭാര്യയാണ്. ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ദേവികയാണ് മകൾ. ജുബൈൽ പൊതുസമൂഹത്തിൽ ഏറെ പരിചിതയായ, എപ്പോഴും സേവന സന്നദ്ധയുമായിരുന്ന ശ്രീലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗം മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി.

നവോദയ ജുബൈൽ കുടുംബവേദി ടൗൺ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ടയോട്ട യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ആണ് ശ്രീലക്ഷ്മി. മൃതദേഹം ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

TAGS :

Next Story