ഹൃദയാഘാതം; പാലക്കാട് സ്വദേശി സൗദിയിലെ റാബഖിൽ മരിച്ചു
വിമുക്തഭടൻ ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി ചെറങ്ങോട്ടുകൊളേരി രാധാകൃഷ്ണൻ (48) ആണ് മരിച്ചത്

റാബഖ്: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി റാബഖിൽ നിര്യാതനായി. വിമുക്തഭടൻ ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി ചെറങ്ങോട്ടുകൊളേരി രാധാകൃഷ്ണൻ (48) ആണ് മരിച്ചത്. അഞ്ച് വർഷത്തോളമായി സൗദിയിലെ റാബഖിൽ കനൂസ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ സ്റ്റോർകീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ (തിങ്കൾ) പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കും.
പിതാവ്: ഗോവിന്ദൻ, മാതാവ്: പരേതയായ പാറുകുട്ടി, ഭാര്യ: ജിഷ വെള്ളാരംപാറ, മക്കൾ: അശ്വിൻ (ഡിഗ്രി വിദ്യാർത്ഥി), അഭിനവ് (പത്താം ക്ലാസ്), സഹോദരി: രാജലക്ഷ്മി. കെഎംസിസി പ്രവർത്തകരായ മുഹമ്മദ്കുട്ടി പാണ്ടിക്കാട്, ഗഫൂർ, ഹംസപ്പ, തൗഹാദ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കുന്നുണ്ട്.
Next Story
Adjust Story Font
16

