ജിദ്ദയിൽ ചൂട് ശക്തമാകുന്നു; ക്ലാസുകൾ ഓൺലൈനിലേക്ക്
ജിദ്ദ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ചൂട് ശക്തമായതോടെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുന്നു. ജിദ്ദ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി. ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ മാറ്റമില്ല. വേനലിനോട് അനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ സ്കൂളുകൾക്ക് പ്രത്യേക പ്രവർത്തനസമയം പ്രഖ്യാപിച്ചിരുന്നു. പെരുന്നാൾ പ്രമാണിച്ച് സ്കൂളുകൾ അവധിയിലാണ്. ജൂൺ 15 മുതൽ ആണ് ഉത്തരവ് ബാധകമാവുക. അടുത്ത മാസത്തോടെ സ്കൂളുകൾ വേനൽ അവധിയിലേക്കും പ്രവേശിക്കും. ഹജ്ജിന് ശേഷം തീരുമാനം പ്രാബല്യത്തിലാകും.
Next Story
Adjust Story Font
16

