Quantcast

സൗദിയില്‍ ഉഷ്ണതരംഗത്തിന് സാധ്യത

പുറം ജോലിക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണം

MediaOne Logo

Web Desk

  • Published:

    14 July 2025 9:27 PM IST

Summer in Saudi Arabia will end next month
X

ദമ്മാം: സൗദിയില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കിഴക്കന്‍ സൗദിയില്‍ താപനില 47 മുതല്‍ 49 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉഷ്ണതരംഗത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ പുറം ജോലികളിലേര്‍പ്പെടുന്നവരും പുറത്തിറങ്ങുന്നവരും മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി. വെള്ളം ധാരാളമായി കുടിക്കുവാനും കുട്ടികളും പ്രായമായവരും ഉച്ച സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുവാനും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ഖഫ്ജി, നുവൈരിയ, ഹഫർ അൽ-ബാത്തിൻ, ഖുറിയത്തുല്‍ ഉല്യ എന്നിവയുൾപ്പെടെ കിഴക്കൻ മേഖലയിലാണ് വേനല്‍ ചൂടിന് കാഠിന്യമേറുക. രാവിലെ 11:00 മണിക്ക് ആരംഭിക്കുന്ന തരംഗം വൈകുന്നേരം 5:00 മണിവരെ നിലനില്‍ക്കുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിലും ചൂട് ശക്തമാകും. അൽ-ഐസ്, ഖൈബർ, യാൻബു, അൽ-റായിസ് എന്നീ ഭാഗങ്ങളില്‍ ഉഷ്ണ കാറ്റിനും സാധ്യതയുണ്ട്. അൽ മഹ്ദ്, ബദർ, വാദി അൽ ഫറ എന്നീ പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story